26
Nov 2024
Sat
26 Nov 2024 Sat
Fire Breaks Out At Hospital In UP, 10 Children Killed

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കുക്കള്‍ക്ക് ദാരുണാന്ത്യം. മെഡിക്കല്‍ കോളജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ ശിശുക്കള്‍ വെന്തുമരിക്കുകയായിരുന്നു. പൊള്ളലേറ്റ 16 കുഞ്ഞുങ്ങളുടെ നിലഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി 10.35 ഓടെയാണ് സംഭവം. അഗ്നിബാധ കണ്ടയുടന്‍ 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാല്‍ പത്ത് കുഞ്ഞുങ്ങളെരക്ഷിക്കാനായില്ല.

തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ടെന്നും ഝാന്‍സി കലക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ജനലുകള്‍ തകര്‍ത്ത് രോഗികളെ രക്ഷിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഝാന്‍സി മെഡിക്കല്‍ കോളേജിലെ എന്‍ഐസിയുവിലുണ്ടായ അപകടത്തില്‍ കുട്ടികളുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Fire Breaks Out At Hospital In UP, 10 Children Killed