08
Apr 2023
Sat
08 Apr 2023 Sat

 

കോഴിക്കോട്: നഗരത്തിലെ പ്രമുഖ വസ്ത്ര ശാലയിൽ വൻ തീപിടിത്തം. ആനി ഹാൾ റോഡിലെ ജയലക്ഷ്മി സിൽക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 6.15 ഓടെയായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അഗ്നിരക്ഷാ സേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ യൂണിറ്റുകൾ എത്തുമെന്നാണ് റിപ്പോർട്ട്. സമീപ പ്രദേശത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.