First 7 Israeli captives released by Hamas in Gaza വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് മോചിപ്പിച്ച ആദ്യത്തെ ഏഴ് ബന്ദികളെ ഇസ്രായേല്‍ സ്വീകരിച്ചു. ഗസയില്‍ വെച്ച് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറിയവരെയാണ് ഇസ്രായേല്‍ ഏറ്റുവാങ്ങിയത്. ജീവിച്ചിരിക്കുന്ന മറ്റു 13 ബന്ദികളെ കൂടി മോചിപ്പിക്കാനുണ്ട്.
|
മോചിപ്പിക്കപ്പെട്ട ഏഴ് പേരുടെയും വിശദാംശങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടു. ഇസ്രായേലി ജയിലില്‍ നിന്ന് ഇന്ന് മോചിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന 1,718 പേരുകള്‍ ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയും പുറത്തുവിട്ടിട്ടുണ്ട്.
കരാര്‍ പ്രകാരം, ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഏകദേശം 2,000 പലസ്തീന്‍ തടവുകാരുടെ മോചനത്തിനായി ഗാസയിലെയും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും പലസ്തീനികള്‍ കാത്തിരിക്കുകയാണ്.
ALSO READ: ബന്ദികളെ ഇന്ന് കൈമാറും; ഗസയിലും ഇസ്രായേലിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലില്‍ എത്തി. അദ്ദേഹം ഇസ്രായേലി നെസെറ്റിനെ (പാര്‍ലമെന്റ്) അഭിസംബോധന ചെയ്യും. കരാറുമായി ബന്ധപ്പെട്ട ഈജിപ്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഈജിപ്തില്‍ സഹ അധ്യക്ഷത വഹിക്കും.
അടിയന്തിരമായി ആവശ്യമുള്ള മാനുഷിക സഹായങ്ങള്‍ ഗസ മുനമ്പിലേക്ക് എത്തിത്തുടങ്ങിയതോടെ, പലസ്തീനികള്‍ വടക്കന്‍ ഗാസയിലെ തകര്‍ന്ന തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നത് തുടരുകയാണ്.
2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന വംശഹത്യയില്‍ 67,806-ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 1,70,066 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണങ്ങളില്‍ ഇസ്രായേലില്‍ ആകെ 1,139 പേര്‍ കൊല്ലപ്പെടുകയും ഏകദേശം 200 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.


