കേരളത്തില്‍നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും
|
തിരുവനന്തപുരം: കേരളത്തില്‍നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്‌പെഷല്‍ ട്രെയിന്‍ ഇന്ന് രാവിലെ കൊച്ചുവേളിയില്‍നിന്നു പുറപ്പെടും. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് രാവിലെ 10 മണിക്കണ് ട്രെയിന്‍ പുറപ്പെടുക. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്.
കേരളത്തില്‍നിന്ന് 24 ആസ്താ സ്‌പെഷല്‍ ട്രെയിനുകള്‍ അയോധ്യയിലേക്കു സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതില്‍ ആദ്യത്തേതാണ് ഇന്ന് പുറപ്പെടുന്നത്.
നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് മറ്റുള്ള സര്‍വീസുകള്‍. ജനുവരി 30ന് ആദ്യ സര്‍വീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് പിന്നീട് റദ്ദാക്കുകയായിരുന്നു. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശകരാണ് പ്രത്യേക ട്രെയിനിന്റെ ലക്ഷ്യം.
first train to ayodhya from kerala today departs
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





