പട്‌ന: ബീഹാറില്‍ കോടികള്‍ മുടക്കി ഒമ്പതു വര്‍ഷം മുമ്പ് നിര്‍മിച്ച സര്‍ക്കാര്‍ ആശുപത്രി ഇന്നും പ്രവര്‍ത്തനരഹിതം. (Five crore Bihar hospital not treated a single patient in 10 years) ബീഹാറിലെ മുസാഫര്‍പൂരിലാണ് 5 കോടി മുടക്കി നിര്‍മിച്ച സര്‍ക്കാര്‍ ആശുപത്രി ഉദ്ഘാടനം പോലും ചെയ്യപ്പെടാതെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്.
|
ചാന്ദ് പുര മേഖലയില്‍ ആറ് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍ 30തില്‍ അധികം രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ട്. 2015ലാണ് ആശുപത്രി നിര്‍മിച്ചത്. അത്യാധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചെങ്കിലും ഇതുവരെയും ഒരു രോഗിക്ക് പോലും അവിടെ ചികില്‍സ നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ മെഡിക്കല്‍ ഉപകരണങ്ങള്‍ എല്ലാം നശിച്ച് പോയിട്ടുണ്ട്.
ALSO READ:
Shocking: മധ്യപ്രദേശില്‍ പട്ടാപ്പകല്‍ റോഡരികില്‍ യുവതിയെ ബലാത്സംഗംചെയ്യുന്നു, രക്ഷിക്കാതെ വീഡിയോ പകര്‍ത്തി
നിര്‍മാണം കഴിഞ്ഞ് പത്തുവര്‍ഷത്തോടടുക്കുമ്പോഴും ആശുപത്രി ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടില്ലെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ, ആശുപത്രിയുടെ ജനല്‍, വാതില്‍ ഫ്രെയിമുകള്‍, ഗ്രില്ലുകള്‍, ഗേറ്റുകള്‍, അലമാരകള്‍, ഇലക്ട്രിക്കല്‍ വയറിങ് , മറ്റ് ഉപകരണങ്ങള്‍ എന്നിവ മോഷ്ടാക്കള്‍ അപഹരിക്കുകയും ചെയ്തു.

ഒരു വയലിന് നടുവില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം ഇപ്പോള്‍ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയതായി നാട്ടുകാര്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കാനുള്ള കെട്ടിടം, ടെസ്റ്റിങ് സെന്റര്‍, പ്രധാന ആശുപത്രി കെട്ടിടം എന്നിങ്ങനെ മൂന്ന് പ്രധാന കെട്ടിടങ്ങളാണ് ആശുപത്രിക്ക് ഉള്ളത്. ഇത് മൂന്നും പ്രവര്‍ത്തനരഹിതമാണ്. ആശുപത്രിയുടെ ശോച്യാവസ്ഥ തുടരുന്നതിനാല്‍, മെച്ചപ്പെട്ട ചികിത്സയ്ക്കായി ഗ്രാമവാസികള്‍ നഗരത്തിലേക്ക് പോകേണ്ട അവസ്ഥയിലാണ്. പ്രദേശത്തെ ജനസംഖ്യ ഒരു ലക്ഷത്തോളം വരും.
‘ആശുപത്രി നിര്‍മിച്ചപ്പോള്‍ ഞങ്ങള്‍ കരുതി മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇനി 50 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലേക്ക് പോകേണ്ടിവരില്ലെന്ന്. എന്നാല്‍ ഈ ആശുപത്രി ഒരിക്കലും പ്രവര്‍ത്തനക്ഷമമായില്ല. ഇവിടെയുള്ള ആളുകള്‍ നഗരത്തിലേക്ക് യാത്ര ചെയ്യാന്‍ കാര്യമായ ബുദ്ധിമുട്ട് നേരിടുന്നുണ്ട്,’ ഗ്രാമവാസിയായ സുധീര്‍ കുമാര്‍ പറഞ്ഞു.
ഗ്രാമത്തിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ ഷെര്യയോട് ആശുപത്രിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം അന്വേഷണത്തിന് ജില്ലാ മജിസ്ട്രേറ്റ് ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ALSO WATCH


