28
Oct 2024
Wed
28 Oct 2024 Wed
BSNL 4g

തിരുവനന്തപുരം: സ്വകാര്യ മൊബൈല്‍ സേവന ദാതാക്കള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് BSNL ലേക്ക് വരിക്കാരുട ഒഴുക്ക്.(Flow of customers to BSNL; Fully 4G by March)  ഒരു വരിക്കാരന്‍ നഷ്ടപ്പെടുമ്പോള്‍ മൂന്നുപേര്‍ പുതുതായി എത്തുന്നുവെന്നതാണ് നിലവിലെ ചിത്രം. ജൂലൈയില്‍ മാത്രം 1.35 ലക്ഷം ഉപഭോക്താക്കളാണ് ബി.എസ്.എന്‍.എല്ലിലേക്കെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ-ആഗസ്ത് മാസങ്ങളില്‍ മറ്റ് കണക്ഷനുകളില്‍ നിന്ന് പോര്‍ട്ട് ചെയ്ത് ബി.എസ്.എന്‍.എല്ലിലേക്ക് എത്തിയത് 1.7 ലക്ഷം പേരാണെന്ന് കേരള സര്‍ക്കിള്‍ സി.ജി.എം സുനില്‍കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ദേശീയതലത്തില്‍ ഇക്കാലയളവില്‍ 29 ലക്ഷം പേരെയാണ് പുതിയ വരിക്കാരായി ലഭിച്ചത്.

ALSO READ: പിണറായിക്കു വേണ്ടി കോടികള്‍ ചെലവിട്ട് സ്വകാര്യ പിആര്‍ എജന്‍സി; പിആര്‍ഡി വകുപ്പ് നോക്കുകുത്തി

2025 മാര്‍ച്ചോടെ കേരള സര്‍ക്കിളിലെ 7500 ടവറുകള്‍ പൂര്‍ണമായും 4ജിയിലേക്ക് മാറും. 2500 ടവറുകള്‍ ഇതിനകം 4ജിയിലേക്ക് മാറ്റി. മറ്റ് നെറ്റ്‌വര്‍ക്കുകളൊന്നുമില്ലാത്ത അട്ടപ്പാടിയും വയനാടുമടക്കം ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന 315 സ്‌പോട്ടുകളില്‍ ബി.എസ്.എന്‍.എല്‍ സ്വന്തം ടവറുകള്‍ സ്ഥാപിച്ച് 4ജി എത്തിക്കും.

312 കോടിയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. അഞ്ചുവര്‍ഷം തുടര്‍ച്ചയായി ബി.എസ്.എന്‍.എല്‍ നഷ്ടത്തിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് (2023-24) ലാഭത്തിലായത്. 2023-24 കാലയളവിലെ ലാഭം 63 കോടിയാണ്.