26
Oct 2024
Wed
26 Oct 2024 Wed
cm Pinarayi vijayan pr work

തിരുവനന്തപുരം: പബ്ലിക് റിലേഷന്‍ ഡിപാര്‍ട്ട്‌മെന്റിനെ(പിആര്‍ഡി) നോക്കു കുത്തിയാക്കി പിണറായി വിജയന് വേണ്ടി കോടികള്‍ ചെലവിട്ട് സ്വകാര്യ പിആര്‍ ഏജന്‍സി. (Private PR agency for Pinarayi at the cost of crores) പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി മുതല്‍ താഴേക്ക് നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ നോക്കാന്‍ മാത്രം സംസ്ഥാനത്തുള്ളത്. ഇവര്‍ക്ക് പൊതുഖജനാവില്‍ നിന്ന് ചെലവാക്കുന്നത് കോടിക്കണക്കിന് രൂപയും. ഇതൊന്നും കൂടാതെയാണ് സ്വകാര്യ പിആര്‍ കമ്പനിയെ മുഖ്യമന്ത്രിക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രിയുടെ നിലപാടുകള്‍ തീരുമാനിക്കുന്നത് പോലും സ്വകാര്യ പിആര്‍ കമ്പനിയാണെന്ന വിവരമാണ് മലപ്പുറം വിവാദത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയ്‌സന്‍ ആണ്
പിണറായിക്കു വേണ്ടി പുതുതായി പിആര്‍ പണി ഏറ്റെടുത്തിരിക്കുന്നത്. മലയാളിയായ നിഖില്‍ പവിത്രനാണ് സിഇഒ. മുഖ്യമന്ത്രിയുടെ വിവാദമായ മലപ്പുറം അഭിമുഖം എടുക്കാന്‍ ദി ഹിന്ദുവിനെ ബന്ധപ്പെട്ടത് ഈ പിആര്‍ ഏജന്‍സി ആയിരുന്നു.

ALSO READ: ഇറാന്‍ തൊടുത്തു വിട്ടത് 180ഓളം ബാലിസ്റ്റിക് മിസൈലുകള്‍; മൊസാദ് ആസ്ഥാനം കുലുങ്ങി; നിരവധി മരണം

സപ്തംബര്‍ 29 ന് കേരള ഹൗസിലായിരുന്നു അഭിമുഖം. മുഖ്യമന്ത്രിയോടൊപ്പം പിആര്‍ ഏജന്‍സിയുടെ 2 പ്രതിനിധികളും പങ്കെടുത്തിരുന്നു. മലപ്പുറത്തെ ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണക്കടത്ത് പരാമര്‍ശം ഈ പിആര്‍ ഏജന്‍സികളുടെ സംഭാവന ആണെന്നാണ് ഹിന്ദുവിന്റെ വിശദീകരണം.

മുഖ്യമന്ത്രി പറയാത്ത കാര്യം അഭിമുഖത്തില്‍ ചേര്‍ക്കണമെന്ന് പറഞ്ഞ് പിആര്‍ ഏജന്‍സി പിന്നീട് എഴുതി നല്‍കിയെന്നാണ് ദി ഹിന്ദു പത്രം വിശദീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധം ഇത്തരമൊരു കുറിപ്പ് നല്‍കാന്‍ തുനിയുന്ന പിആര്‍ ഏജന്‍സിക്ക് പിന്നില്‍ ആരാണ് എന്ന ചോദ്യവും ഇതോടെ ഉയരുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട പരമ്പരാഗത വോട്ടുകള്‍ ആകര്‍ഷിക്കാന്‍ പി.ആര്‍ ഏജന്‍സിയെ ബോധപൂര്‍വ്വം ഉപയോഗിക്കുകയായിരുന്നു മുഖ്യമന്ത്രിയും സംഘവും. മലപ്പുറം പരാമര്‍ശം വിവാദമായതോടെയാണ് ഹിന്ദു പത്രത്തെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്.

പിആര്‍ പണിക്ക് വേണ്ടി ഖജനാവില്‍ നിന്ന് വന്‍തുകയാണ് പിണറായി അധികാരത്തിലെത്തിയ ശേഷം വാരിയെറിയുന്നത്. മുന്‍ മുഖ്യമന്ത്രിമാര്‍ പിആര്‍ഡിയെ ആണ് ഇക്കാര്യത്തില്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. 243 ജീവനക്കാരാണ് പി.ആര്‍.ഡിയില്‍ ഉള്ളത്. ഇത്രയും തന്നെ ദിവസ വേതനക്കാരും പി.ആര്‍.ഡിയില്‍ ഉണ്ട്.

108.83 കോടി രൂപയാണ് ഒരു വര്‍ഷത്തെ പി.ആര്‍.ഡിയുടെ ചെലവ്. ഈ വകുപ്പിനെ നോക്കുകുത്തിയാക്കിയാണ് സ്വകാര്യ ഏജന്‍സിക്ക് കോടികള്‍ നല്‍കുന്നത്. ഇത് കൂടാതെ 12 അംഗ സോഷ്യല്‍ മീഡിയ ടീം മുഖ്യമന്ത്രിക്കുണ്ട്.

82 ലക്ഷം രൂപയാണ് ഒരു വര്‍ഷം ഇവര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേണ്ടത്. 33 പേഴ്സണല്‍ സ്റ്റാഫുകളും മുഖ്യമന്ത്രിക്കുണ്ട്. ഇവര്‍ക്ക് ഒരു വര്‍ഷം ശമ്പളം കൊടുക്കാന്‍ 3 കോടി വേണം. മീഡിയ സെക്രട്ടറി പ്രഭാ വര്‍മയുടെ പ്രതിമാസ ശമ്പളം 1.75 ലക്ഷം. പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ ശമ്പളം 1.50 ലക്ഷവും.