ബാഴ്‌സലോണ: ഈയിടെ നടന്ന യൂറോ കപ്പിലടക്കം കളിമികവ് കൊണ്ട് കൈയടി നേടിയ സ്പാനിഷ് ഫുട്‌ബോള്‍ താരമായ ലാമിന്‍ യമാലിന്റെ പിതാവ് മൗനീര്‍ നസ്രോയിക്ക് കുത്തേറ്റു.(Football star Lamine Yamal’s father stabbed) സ്‌പെയിനിലെ വടക്കുകിഴക്കന്‍ പട്ടണമായ മറ്റാറോയിലെ കാര്‍ പാര്‍ക്കില്‍ ബുധനാഴ്ച്ച വൈകീട്ടായിരുന്നു സംഭവമെന്ന് സ്പാനിഷ് ദിനപത്രമായ ലാ വാന്‍ഗാര്‍ഡിയ റിപ്പോര്‍ട്ട് ചെയ്തു.
|
നായയുമായി നടക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അജ്ഞാതന്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നസ്രോയിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബാഴ്‌സലോണയില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്കുള്ള മറ്റാറോയിലെ റൊക്കഫോണ്ടയിലാണ് സംഭവം നടന്നത്. യമാല്‍ ജനിച്ചു വളര്‍ന്ന ഈ സ്ഥലത്താണ് പിതാവും അമ്മൂമ്മയും താമസിക്കുന്നത്.
Pocso case| തൂങ്ങിമരിച്ച പ്ലസ് വൺ വിദ്യാർഥിനി പീഡനത്തിനിരയായതായി തെളിഞ്ഞു; 26 കാരൻ അറസ്റ്റിൽ
നായയുമായി നടക്കാനിറങ്ങിയ യമാലിനെ ഏതാനും പേര്‍ ചേര്‍ന്ന് വളയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാവുകയും അദ്ദേഹത്തെ കുത്തുകയുമായിരുന്നു. പരിക്കേറ്റ മൗനീര്‍ നസ്രോയിയെ കാന്‍ റൂത്തി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
യൂറോ 2024ല്‍ ചരിത്രമെഴുതിയ യമാല്‍
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന ബഹുമതിയോടെയാണ് ലാമിന്‍ യമാല്‍ ഇത്തവണ യൂറോ കപ്പിനിറങ്ങിയത്. സ്‌പെയിനും ക്രൊയേഷ്യയും തമ്മിലുള്ള ആദ്യ മല്‍സരത്തില്‍ കളിക്കുമ്പോള്‍ യമാലിന്റെ പ്രായം 16 വയസ്സും 338 ദിവസവും ആയിരുന്നു.
ബാഴ്‌സലോണയ്ക്കും സ്‌പെയിനിനും വേണ്ടി കളിക്കുന്ന പ്രായം കുറഞ്ഞ താരം, ലാലിഗയില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരം തുടങ്ങിയ ബഹുമതികളും ഇതിനകം യമാല്‍ സ്വന്തമാക്കി.
ഇക്വറ്റോറിയല്‍ ഗിനിയക്കാരിയാണ് യമാലിന്റെ മാതാവ്. പിതാവ് മൊറോക്കോയിലെ ലറാഷെയിലാണ് ജനിച്ചത്.