13
Jan 2023
Sun
13 Jan 2023 Sun

പട്‌ന: ബീഹാറില്‍ മരിച്ച ബാസ്‌കറ്റ് ബോള്‍ താരം കെ.സി ലിതാരയുടെ വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ച് ബാങ്ക് അധികൃതര്‍. വായ്പാ കുടിശിക അടയ്ക്കാത്തതോടെയാണ് ബാങ്ക് നിയമ നടപടികളിലേക്ക് കടന്നത്. 16 ലക്ഷം രൂപ രണ്ട് മാസത്തിനകം അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകളുടെ മരണത്തോടെ തുക തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് ലിതാരയുടെ മാതാപിതാക്കള്‍ പറഞ്ഞു. ബാങ്ക് നടപടി നേരിടുകയേ വഴിയുള്ളൂവെന്ന് ലിതാരയുടെ മാതാപിതാക്കള്‍ അറിയിച്ചു.

റെയില്‍വേ ബാസ്‌കറ്റ് ബോള്‍ താരമായ ലിതാരയെ പാറ്റ്നയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കക്കട്ടില്‍ പാതിരപ്പറ്റ സ്വദേശിയാണ്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോച്ച് രവി സിങില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ലിതാരയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.പരിശീലനത്തിന് തനിച്ചെത്താന്‍ ലിതാരയോട് കോച്ച് ആവശ്യപ്പെട്ടിരുന്നു. കൂടാതെ പെണ്‍കുട്ടി കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക