27
Mar 2024
Mon
27 Mar 2024 Mon
arikomban images

തിരുവനന്തപുരം : ആനപ്രേമികളുടെ പ്രിയങ്കരനായ  അരിക്കൊമ്പൻ ചരിഞ്ഞെന്ന് കിംവദന്തി. ആക്ഷേപങ്ങളുടെയും അപവാദങളുടെയും പ്രഭവ കേന്ദ്രമായി മാറിയിരിക്കുന്ന സമൂഹ മാധ്യമങ്ങളിലാണ് അരിക്കൊമ്പൻ ചരിഞ്ഞു എന്ന തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ നടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രചരണം ശക്തമായതോടെ അരിക്കൊമ്പൻ ജീവനോടെ തന്നെ ഉണ്ടന്ന വിശദീകരണവുമായി സംസ്ഥാന വനം വകുപ്പ് രംഗത്തെത്തി. ആരോഗ്യവാനായി ഇരിക്കുന്ന  അരിക്കൊമ്പൻ തമിഴ് നാട്ടിലെ കോതയാർ ഡാമിൻെറ വൃഷ്ടി പ്രദേശങ്ങളിൽ ഉണ്ടെന്നാണ് വനം വകുപ്പിന്റെ അറിയിപ്പ്.

അരിക്കൊമ്പൻ ചരിഞ്ഞു എന്ന രീതിയിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാർച്ച് 7 , 9, 11 തീയതികളിൽ വ്യത്യസ്തമായ ലൊക്കേഷനുകളിൽ അരിക്കൊമ്പൻ ഉള്ളതായി ലൊക്കേഷൻ സിഗ്നൽ ലഭിച്ചിട്ടുണ്ട്.  ഇടുക്കിയിൽ അരിയും തിന് ഭീതിയും വിതച്ച് നടന്നിരുന്ന അരിക്കൊമ്പനെ ശല്യം രൂക്ഷമായപ്പോഴാണ് തമിഴ് നാട്ടിലെ കളക്കാട് വനമേഖലയിൽ തുറന്ന് വിട്ടത്.

നാട് കടത്തി കഴിഞ്ഞതോടെയാണ് കാട്ടു കൊമ്പൻ അരിക്കൊമ്പന് നാട്ടിൽ ആരാധകർ ഏറിയത്.

അരിക്കൊമ്പന് വേണ്ടി സമരം , പ്രാർത്ഥന, പൂജ എന്നു വേണ്ട ഫാൻസുകാർ കാട്ടിക്കൂട്ടാത്തത് ഒന്നുമില്ല എന്നതാണ് സ്ഥിതി.

ഫാൻ ഗ്രൂപ്പുകളിൽ നിന്നു തന്നെയാണ് അരിക്കൊമ്പൻ ചരിഞ്ഞു എന്ന കിംവദന്തി വരുന്നത് എന്നാണ് വനം വകുപ്പിന്റെ സംശയം . വന്യ ജീവി സംഘർഷം കൂടിയതോടെ വിവാദത്തിലായ വനം വകുപ്പ് അരിക്കൊമ്പൻ വിഷയത്തിലും വിവാദ ച്ചുഴിയിൽ വീഴുമോ എന്ന ആശങ്കയിലാണ്.