18
Feb 2024
Mon
18 Feb 2024 Mon

93 മത്തെ വയസ്സില്‍ കൈകോര്‍ത്ത് ദയാവധത്തിന് വിധേയരായി നെതര്‍ലന്‍ഡ്‌സ് മുന്‍ പ്രധാനമന്ത്രിയും ഭാര്യയും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ആസ്റ്റര്‍ഡാം: 93 മത്തെ വയസ്സില്‍ കൈകോര്‍ത്ത് ദയാവധത്തിന് വിധേയരായി നെതര്‍ലന്‍ഡ്‌സ് മുന്‍ പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രി ഡ്രിസ് ഫന്‍ അഹ്തും ഭാര്യ യൂജീനിയും. വിവിധ രോഗങ്ങള്‍ അലട്ടുന്ന ഇരുവരും കൈകോര്‍ത്തുപിടിച്ച് ഈമാസം അഞ്ചിന് ദയാവധം സ്വീകരിക്കുകയായിരുന്നു. രണ്ടുപേര്‍ക്കും 93 വയസ്സാണ്. ഫന്‍ അഹ്ത് സ്ഥാപിച്ച പലസ്തീന്‍ അനുകൂലസംഘടനയായ റൈറ്റ്‌സ് ഫോറമാണ് ദമ്പതിമാരുടെ ദയാമരണവിവരം പുറത്തുവിട്ടത്.

2019ലെ മസ്തിഷ്‌കരക്തസ്രാവത്തില്‍നിന്ന് അദ്ദേഹം പൂര്‍ണമുക്തനായില്ല. യൂജീനിയും തീരെ അവശയായിരുന്നുവെന്നും പരസ്പരം പിരിയാന്‍ രണ്ടുപേര്‍ക്കുമാകില്ലായിരുന്നുവെന്നും റൈറ്റ്‌സ് ഫോറം ഡയറക്ടര്‍ ജെറാര്‍ദ് യോങ്ക്മാന്‍ പറഞ്ഞു.ദയാവധത്തിന് 2002ല്‍ നിയമപരമായി അനുമതിനല്‍കിയ രാജ്യമാണ് നെതര്‍ലന്‍ഡ്‌സ്. അസഹനീയമായ യാതന, രോഗമുക്തിക്ക് ഒട്ടുംസാധ്യതയില്ലാത്ത അവസ്ഥ തുടങ്ങിയ ആറുസാഹചര്യങ്ങളില്‍ ദയാമരണമാകാം എന്നാണു നിയമം. ഡോക്ടര്‍മാരുടെ സഹായത്തോടെ ദയാമരണം സാധ്യമാക്കിക്കൊടുക്കുന്ന സന്നദ്ധസംഘങ്ങളും നെതര്‍ലന്‍ഡ്‌സിലുണ്ട്.

1977 മുതല്‍ 82 വരെ നെതര്‍ലന്‍ഡ്‌സിന്റെ പ്രധാനമന്ത്രിയായിരുന്നു കത്തോലിക്കനായ ഫന്‍ അഹ്ത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് അപ്പീല്‍ പാര്‍ട്ടിനേതാവായിരുന്ന അദ്ദേഹം പിന്നീട് കൂടുതല്‍ ഇടതുപക്ഷ മനസ്സുപുലര്‍ത്തി. ഇസ്രയേല്‍- പലസ്തീന്‍ പ്രശ്‌നത്തിലെ നിലപാടിന്റെ പേരില്‍ തെറ്റി 2017ല്‍ അദ്ദേഹം പാര്‍ട്ടിവിട്ടു.

Former Dutch prime minister and his wife die hand-in-hand in double euthanasia