15
Aug 2025
Mon
15 Aug 2025 Mon
Four journalists among 20 killed in Israeli strike on Nasser Hospital in Gaza

ഗാസ മുനമ്പ്: ഗസയിലെ നാസര്‍ ആശുപത്രിക്ക് മേല്‍ ഇസ്രായേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ 4 മാധ്യമപ്രവര്‍ത്തകര്‍ അടക്കം 20 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രിക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിരവധി ആംബുലന്‍സ് ജീവനക്കാര്‍ക്കും സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന മേല്‍ക്കൂര ഉള്‍പ്പെടെ ആശുപത്രിയുടെ മുകളിലത്തെ നിലകളില്‍ ഇടിച്ച ചാവേര്‍ ഡ്രോണാണ് ആക്രമണം നടത്തിയത്. മിനിറ്റുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോള്‍ രണ്ടാമത്തെ ആക്രമണവും ഉണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍ഗാദ് ടിവിയിലെ തത്സമയ പ്രക്ഷേപണത്തിനിടെ നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ സിവില്‍ ഡിഫന്‍സ് ടീമുകള്‍ ഇസ്രായേലി വ്യോമാക്രമണത്തിന് വിധേയമാകുകയും പത്രപ്രവര്‍ത്തകനും റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറുമായ ഹുസം അല്‍ മസ്രിയും മറ്റുള്ളവരും കൊല്ലപ്പെടുകയും ചെയ്തു.

ഉടന്‍ ഡോക്ടര്‍മാരും സിവില്‍ ഡിഫന്‍സും തിടുക്കത്തില്‍ എത്തിയപ്പോഴാണ് ഇസ്രായേല്‍ വീണ്ടും അതേ സൈറ്റ് ആക്രമിക്കുകയും കൂടുതല്‍ നാശനഷ്ടം വരുത്തിവയ്ക്കുകയും ചെയ്തത്.

നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഗാസയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ തകര്‍ച്ചയെ ത്വരിതപ്പെടുത്തുന്നുവെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മരുന്നുകള്‍, ഉപകരണങ്ങള്‍, വൈദ്യുതി എന്നിവയുടെ കടുത്ത ക്ഷാമം ഇതിനകം തന്നെ നിരവധി സൗകര്യങ്ങളെ പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട്.

പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെ ചികിത്സിക്കുന്ന നാസര്‍ ആശുപത്രി ഗസ്സയിലെ ശേഷിക്കുന്ന ഏറ്റവും വലിയ മെഡിക്കല്‍ കേന്ദ്രങ്ങളിലൊന്നാണ്. ഗാസയുടെ ആരോഗ്യമേഖല പൂര്‍ണ്ണമായും തകര്‍ച്ചയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് ഏറ്റവു ംവലിയ ആതുരാലയകേന്ദ്രത്തെ സയണിസ്റ്റുകള്‍ ലക്ഷ്യംവച്ചത്.

ഇതോടെ 2023 ഒക്ടോബര്‍ 7 മുതല്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 250 ലധികം ആയി ഉയര്‍ത്തുന്നു.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍

മുഹമ്മദ് സലമ (അല്‍ ജസീറ ക്യാമറാമാന്‍)
ഹുസം അല്‍ മസ്രി (റോയിട്ടേഴ്‌സ് ക്യാമറാമാന്‍)
മറിയം അബു ദഖ്ഖ (ഇന്‍ഡിപെന്‍ഡന്റ് അറേബ്യ ആന്‍ഡ് അസോസിയേറ്റഡ് പ്രസ്)
മോവാസ് അബു താഹ (എന്‍.ബി.സി)

At least 20 Palestinians, among them four journalists, were killed on Monday, August 25, when Israeli strikes hit the Nasser Medical Complex in southern Gaza’s Khan Younis, according to Gaza’s health ministry. Dozens more were wounded. Several ambulance staff and civil defence workers also lost their lives while attempting to rescue casualties trapped inside the hospital.