12
Sep 2023
Fri
12 Sep 2023 Fri

മാഡ്രിഡ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ലൈംഗിക വീഡിയോ ഷെയര്‍ ചെയ്തതിന് നാല് റയല്‍ മാഡ്രിഡ് താരങ്ങളെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പോലിസ് അറിയിച്ചു.കളിക്കാരുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പിടിച്ചെടുത്ത ശേഷം ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചു.വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന 16 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
വ്യാഴാഴ്ച ക്ലബ്ബിന്റെ പരിശീലന സമുച്ചയത്തില്‍ വെച്ചാണ് താരങ്ങളെ അറസ്റ്റ് ചെയ്തത്. വസ്തുതകളെക്കുറിച്ച് വിശദമായ അറിവ് ലഭിച്ചുകഴിഞ്ഞാല്‍ ഉചിതമായ നടപടികള്‍’ സ്വീകരിക്കുമെന്ന് ക്ലബ് അറിയിച്ചു. മൂന്ന് കളിക്കാര്‍ റയല്‍ മാഡ്രിഡിന്റെ സി ടീമില്‍ നിന്നുള്ളവരാണ്, നാലാമത്തെ താരം കാസ്റ്റില്ല എന്നറിയപ്പെടുന്ന ക്ലബ്ബിന്റെ ബി ടീമില്‍ നിന്നാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ സമ്മതമില്ലാതെയാണ് റെക്കോര്‍ഡിംഗ് നടന്നതെന്ന് വീഡിയോയില്‍ ഉള്ള പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. ഈ വീഡിയോയാണ് വാട്സ്ആപ്പ് വഴി ഷെയര്‍ ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക