24
Nov 2024
Sat
24 Nov 2024 Sat
haritha karma sena

പാലക്കാട്: വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മസേനാംഗങ്ങള്‍ ഈടാക്കുന്ന യൂസര്‍ ഫീസ് നിബന്ധനകള്‍ പുതുക്കി. (Garbage collection fees of Haritha Karma Sena revised) കുറഞ്ഞ നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കുകയും കൂടുതല്‍ തുക വേണോ എന്നത് സാഹചര്യത്തിന് അനുസരിച്ച് അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാനും അധികാരം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിലെ യൂസര്‍ ഫീ പ്രകാരം ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഉപജീവനത്തിനുതകുന്ന വരുമാനം ലഭ്യമാക്കുന്നില്ലെന്ന സാഹചര്യത്തിലാണ് യൂസര്‍ഫീ പുനര്‍നിര്‍ണയിച്ച് തദ്ദേശവകുപ്പ് ഉത്തരവിറങ്ങിയത്.

ALSO READ: മൂന്ന് ഇസ്രായേലി സൈനികരെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ കൊലപ്പെടുത്തി ഖസ്സാം ബ്രിഗേഡ്

ഗ്രാമപഞ്ചായത്തുകളില്‍ കുറഞ്ഞത് പ്രതിമാസം 50 രൂപ, നഗരസഭകളില്‍ പ്രതിമാസം കുറഞ്ഞത് 70 രൂപ എന്ന നിരക്ക് തുടരും. സ്ഥാപനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് പ്രതിമാസം 100 രൂപയായി തുടരുമെങ്കിലും ഉല്‍പാദിപ്പിക്കുന്ന മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസരിച്ചും നിരക്ക് വ്യത്യാസപ്പെടുത്താന്‍ ഭരണസമിതിക്ക് തീരുമാനിക്കാം. നിശ്ചയിക്കുന്ന നിരക്ക് ഭരണസമിതി തീരുമാനമെടുത്ത് പ്രസിദ്ധീകരിക്കണം.

വലിയ അളവില്‍ മാലിന്യം ഉല്‍പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് പ്രതിമാസം അഞ്ചു ചാക്ക് മാലിന്യം വരെ കുറഞ്ഞത് 100 രൂപ ഈടാക്കാം.

പിന്നീടുള്ള ഓരോ ചാക്കിനും കുറഞ്ഞത് 100 രൂപ അധികം ഈടാക്കാം. ചാക്കിന്റെ പരമാവധി വലുപ്പം 65×80 സെ.മീ. ആകണമെന്നും നിഷ്‌കര്‍ഷിച്ചു.

ജൈവമാലിന്യം ശേഖരിക്കുന്നയിടങ്ങളില്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് തൂക്കത്തിന് ആനുപാതികമായി തുക ഈടാക്കാം. ഓരു കിലോ ജൈവമാലിന്യം ശേഖരിക്കാന്‍ കുറഞ്ഞ തുക ഏഴു രൂപയായിരിക്കും.

സ്ഥലത്തിന്റെ പ്രത്യേകത പരിഗണിച്ച് ഉയര്‍ന്ന നിരക്ക് നിശ്ചയിക്കാം. കുടിശ്ശിക വസ്തു നികുതി ഈടാക്കുന്നതുപോലെ ഈടാക്കണം.

ഓരോ മാസവും ഈടാക്കുന്ന തുക തൊട്ടടുത്ത മാസത്തെ അഞ്ചാമത്തെ പ്രവൃത്തിദിവസത്തിനുള്ളില്‍ ഹരിതകര്‍മസേന കണ്‍സോര്‍ട്യം അക്കൗണ്ടിലേക്ക് കൈമാറണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.