18
Jan 2025
Wed
18 Jan 2025 Wed
Israeli ship Houthi

സന്‍ആ: ഇസ്രായേലിന്റെ ഗസാ അധിനിവേശത്തില്‍ പ്രതിഷേധിച്ച് യമനിലെ ഹൂതി വിമതര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ വിട്ടയച്ചു. (Gaza ceasefire: Crew of Israeli ship hijacked by Houthis released) 2023 നവംബര്‍ 19ന് പിടികൂടിയ ഗാലക്സി ലീഡര്‍ എന്ന കപ്പലിലെ 25 ജീവനക്കാരെയാണ് 14 മാസത്തിന് ശേഷം മോചിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലിലെ കോടീശ്വരനായ എബ്രഹാം റാമി ഉങ്കറുമായി ബന്ധമുള്ള കപ്പല്‍ യെമന്‍ തീരത്ത് നിന്നാണ് ഹൂതികള്‍ പിടിച്ചെടുത്തത്. ജീവനക്കാരെ വിട്ടയച്ച വിവരം ഹൂതികളുടെ ഉടമസ്ഥതയിലുള്ള അല്‍ മസിറ ടി.വിയാണ് പുറത്തുവിട്ടത്.

ഗസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വിട്ടയച്ച ജീവനക്കാരെ ഒമാന് കൈമാറി.

ALSO READ: ബോഗിക്കു തീപിടിച്ചെന്ന കുപ്രചാരണം കേട്ട് പുറത്തേക്ക് ചാടിയ 11 പേര്‍ മറ്റൊരു ട്രെയിനിടിച്ചുമരിച്ചു

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാതെ ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലുകള്‍ ചെങ്കടല്‍ വഴി കടത്തിവിടില്ലെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാപ്പനീസ് കമ്പനി നടത്തിപ്പിനെടുത്ത കപ്പല്‍ പിടികൂടിയത്.

തുടര്‍ന്ന് യെമനിലെ ഹുദൈദ പ്രവിശ്യയിലെ തുറമുഖത്ത് അടുപ്പിച്ച കപ്പലിന്റെ നിയന്ത്രണം ഹൂതി സായുധ വിഭാഗം ഏറ്റെടുക്കുകയായിരുന്നു. യുക്രെയ്ന്‍, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍.