17
Jan 2025
Sun
17 Jan 2025 Sun
Gaza ceasefire in limbo

തെല്‍ അവീവ്: ഗസാ വെടിനിര്‍ത്തലില്‍ പുതിയ ഉടക്കിട്ട് ഇസ്രായേല്‍. (Gaza ceasefire in limbo; Netanyahu says violence will not stop until list of hostages handed over) ഇന്നു കൈമാറുന്ന ബന്ദികളുടെ വിവരങ്ങള്‍ നല്‍കാതെ വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാങ്കേതിക കാരണങ്ങളാലാണ് പട്ടിക കൈമാറാന്‍ വൈകുന്നതെന്നാണ് ഹമാസിന്റെ മറുപടി. കരാറിലെ വ്യവസ്ഥകള്‍ പാലിക്കുമെന്നും അവര്‍ വ്യക്തമാക്കി. ബന്ദികളുടെ പാര്‍പ്പിച്ചിരിക്കുന്ന ഒളിയിടങ്ങളിലെ പോരാളികളുമായി കൃത്യമായ ആശയവിനിമയം സാധ്യമാകാത്തതാണ് പട്ടിക കൈമാറാന്‍ തടസ്സമെന്നാണ് കരുതുന്നത്.

ALSO READ: വെടിനിര്‍ത്തല്‍ മണിക്കൂറുകള്‍ അകലെ; അനിവാര്യമെങ്കില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേല്‍

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം കൈമാറുന്ന ബന്ദികളുടെ പേര് 24 മണിക്കൂര്‍ മുമ്പ് നല്‍കണം. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ഖത്തര്‍ അറിയിച്ചിട്ടുള്ളത്. അതാണിപ്പോള്‍ വൈകുന്നത്. മൂന്ന് ബന്ദികളെയാണ് ഞായറാഴ്ച കൈമാറുക. ഇവരുടെ പേര് വിവരങ്ങളാണ് ഹമാസ് നല്‍കാത്തത്.

അതേസമയം, ഹമാസ് കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നും ഗസയില്‍ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗേരി പറഞ്ഞു. അവസാന മണിക്കൂറുകളിലും പ്രദേശത്ത് ആക്രമണം തുടരുകയാണ് ഇസ്രായേല്‍.

പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ
വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിലുള്ള തടസ്സം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്ന് തെല്‍ അവീവിലെ മുന്‍ ഇസ്രായേലി അംബാസഡര്‍ അലോണ്‍ പിന്‍കാസ് പറഞ്ഞു. ഇരു വിഭാഗവും കരാര്‍ നടപ്പാക്കുമെന്ന് മധ്യസ്ഥര്‍ക്ക് ഉറപ്പ് നല്‍കിയതാണ്.

ഹമാസിന്റെ ആശയ വിനിമയ ശൃംഖല തകര്‍ക്കപ്പെട്ടതു കൊണ്ടാവാം പട്ടിക കൈമാറുന്നത് വൈകുന്നത്. അല്ലെങ്കില്‍ ഹമാസ് അംഗങ്ങള്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ആവാം. അതു കൊണ്ട് തന്നെ ഇത്തരം സാഹചര്യത്തില്‍ സെക്കന്റുകള്‍ കൊണ്ട് നടക്കേണ്ട കാര്യത്തിന് മണിക്കൂറുകള്‍ വേണ്ടി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ALSO WATCH