15
Apr 2023
Mon
15 Apr 2023 Mon

വാഷിങ്ടൺ: യു.എസിലെഅറ്റ്ലാന്റ ജയിലിൽ 35കാരൻ മൂട്ടകളുടെ കടിയേറ്റ് മരിച്ചു. മോഷണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ലാഷോർ തോംസൺ ആണ് മരിച്ചത്. മരണത്തിന് കാരണം ജയിൽ അധികൃതരുടെ നിഷേധാത്മക നിലപാടാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. സംഭവം യു.എസിന് നാണക്കേടായിട്ടുണ്ട്. മൃഗങ്ങൾക്ക് പോലും കഴിയാൻ പറ്റാത്ത രീതിയിലുള്ള സെല്ലിൽ പാർപ്പിച്ച ലാഷോൺ തോംസന്റെ രക്തം മൂട്ടകൾ കുടിച്ചു തീർത്തത് മൂലമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ നിലപാട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 ജൂൺ 12 ന് അറ്റ്ലാന്റയിൽ ബാറ്ററി ചാർജിന്റെ പേരിലാണ് ലാഷോൺ തോംസണെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഫുൾട്ടൺ കൗണ്ടി ജയിലിലേക്ക് മാറ്റി. ഇയാൾ മാനസികരോഗിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെത്തുടർന്ന് മാനസികരോഗ വിഭാഗത്തിൽ പാർപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 2022 സെപ്റ്റംബർ 13-ന്, തോംസണെ ജയിൽ സെല്ലിൽ അനക്കമില്ലാതെ കണ്ടെത്തുകയായിരുന്നു. സിപിആർ നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മരിച്ചതായി അറിയിക്കുകയായിരുന്നു.

ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് ക്രിമിനൽ അന്വേഷണം നടത്തണമെന്നും ഈ ജയിൽ അടച്ചുപൂട്ടുകയോ അല്ലെങ്കിൽ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. ലാഷോണിന്റെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത് ഇങ്ങനെ: ‘മൂന്ന് മാസങ്ങൾക്ക് മുൻപ് ജയിലിലടച്ച തോംസണെ വൃത്തിഹീനമായ ജയിൽ മുറിയിൽ പ്രാണികളും മൂട്ടകളും ആക്രമിക്കുകയും രക്തം ഊറ്റി കുടിക്കുകയുമായിരുന്നു. മരണത്തോട് മല്ലടിച്ചപ്പോൾ കൃത്രിമ ശ്വാസോഛ്വാസം നൽകാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചു’.

എന്നാൽ മരണത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മോഷണ കേസിൽ അറസ്റ്റ് ചെയ്ത പ്രതിക്ക് മാനസികസ്വാസ്ഥ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് മാനസിക രോഗവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. 2022 സെപ്റ്റംബർ 13ന്, തോംസണെ ജയിൽ സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കൃത്രിമ ശ്വാസോഛ്വാസം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക