28
May 2025
Thu
28 May 2025 Thu
Chandigarh railway station

ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ പാകിസ്താനില്‍ നിന്നുള്ള ആക്രമണം നേരിടാനുള്ള മുന്നൊരുക്കത്തിലാണ് രാജ്യം. (Girls were attacked while mock drill at Chandigarh railway station) ഇതിന്റെ ഭാഗമായി അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. ഡല്‍ഹി, മുംബൈ, ബംഗളൂരു, പട്‌ന, ചണ്ഡീഗഡ് ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ സജീവമായി മോക്ക് ഡ്രില്‍ നടന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എയര്‍ റെയ്ഡ് അലര്‍ട്ട്, ഒഴിപ്പിക്കല്‍ നടപടികള്‍, ഷെല്‍ട്ടറുകളുടെ സജ്ജീകരണം, വ്യോമാക്രമണം ഉണ്ടാവുമ്പോള്‍ വൈദ്യുത വിളക്കുകള്‍ പൂര്‍ണമായും അണക്കുന്നതിനുള്ള ബ്ലാക്കൗട്ട് പരിശീലനം തുടങ്ങിയവയാണ് നടന്നത്.

ALSO READ: ഓപറ്റേഷന്‍ സിന്ദൂരില്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ സൂത്രധാരന്‍ അബ്ദൂല്‍ റഊഫ് അസര്‍ കൊല്ലപ്പെട്ടു

ബുധനാഴ്ച്ച രാത്രി ചണ്ഡീഗഡ് റെയില്‍വേ സ്റ്റേഷനിലും ബ്ലാക്കൗണ്ട് മോക്ക് ഡ്രില്‍ നടന്നിരുന്നു. 10 മിനിറ്റ് നേരമാണ് വിളക്കുകള്‍ അണച്ചത്. ഈ സമയത്തുണ്ടായ അനുഭവമാണ് കോട്ടയം സ്വദേശിയായ പ്രിന്‍സ് ജോണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

വിളക്കണച്ച ഉടനെ ചിലര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന കായിക താരങ്ങളായ പെണ്‍കുട്ടികളെ കയറിപ്പിടിച്ചതായും ചിലര്‍ ബാഗുകള്‍ തട്ടിപ്പറിച്ചോടിയതായും പോസ്റ്റില്‍ പറയുന്നു. മറ്റു ചിലരാവട്ടെ റെയില്‍വേ സ്റ്റേഷന്‍ സ്റ്റാളില്‍ നിന്ന് കുര്‍ക്കുറെ വലിച്ച് പറിച്ച് കൊണ്ടോടുമ്പോള്‍ വീണു പരിക്കു പറ്റുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ചണ്ഡീഗഡ് റെയില്‍വേ സ്റ്റേഷനില്‍ കുറച്ചുമുമ്പ് ഒരു മോക്ക്ഡ്രില്‍ നടന്നു. ആണവായുധം അല്ലെങ്കില്‍ ബോംബ് വീണാല്‍ എന്തു ചെയ്യണം എന്നുള്ള പരിശീലനം ആണ് ലക്ഷ്യം. 10 മിനിറ്റ് നേരം ഒരു ലൈറ്റും ഉണ്ടായിരിക്കില്ല എന്ന അറിയിപ്പ് ഉണ്ടായിരുന്നു.

ലൈറ്റ് പോയ ഉടന്‍ തന്നെ നിലവിളിയും തുടര്‍ന്നു തെറിവിളിയും കേട്ടു. കായിക താരങ്ങളായ കുറച്ചു പെണ്‍കുട്ടികളെ കുറേപ്പേര്‍ ചേര്‍ന്നു കടന്നുപിടിച്ചു ഞെരിച്ചിരിക്കുന്നു. യാത്രക്കാരായ ചിലരുടെ ബാഗുകള്‍ തട്ടിപ്പറിച്ചു കുറേപ്പേര്‍ ഓടി.

റെയില്‍വേ സ്റ്റാളില്‍ നിന്നും കുര്‍ക്കുറെ വലിച്ചു പറിച്ചുകൊണ്ട് ഓടിയ യുവാക്കള്‍ക്ക് വീണ് പരിക്കുപറ്റി.

ഭരണാധികാരികള്‍ നമ്മുടെ രാജ്യത്തെ ശരിക്ക് മനസിലാകാത്തതിന്റെ ആണോ?