22
Jan 2025
Fri
22 Jan 2025 Fri
Gopan swami son sanandan

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പരാതി നല്‍കിയവര്‍ക്കെതിരേ താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മകന്‍ സനന്ദന്‍. (Gopan Swamy’s son apologizes for saying Muslim extremists are behind the complaint) പരാതിക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികള്‍ എന്ന് ആരോപിച്ചതില്‍ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ ഒരു മനഃസ്ഥിതിയില്‍ പറഞ്ഞതാണെന്നും സനന്ദന്‍ വിശദീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, ഗോപന്‍സ്വാമിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. മഹാ സമാധിയായി വലിയ ചടങ്ങുകളോടെ സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് സംസ്‌കാരം.

മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപഘോഷയാത്ര ആയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവരിക. നേരത്തേ സ്ലാബിട്ട് മൂടിയിരുന്ന അതേസ്ഥലത്ത് തന്നെയായിരിക്കും ‘മഹാസമാധി’ നടക്കുക.

ALSO READ: ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞിട്ടില്ല; ശ്വാസകോശത്തില്‍ ഭസ്മം വന്നതെങ്ങിനെ?

മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയായിരുന്നു. രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ഗോപന്‍ സ്വാമിയുടെ മരണത്തിലെ ദുരൂഹത ഒഴിയുകയുള്ളൂ. ഇന്നലെ രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അര മുതല്‍ താഴോട്ട് അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസകോശത്തിനകത്ത് നിന്ന് ഭസ്മം കിട്ടിയതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മരിക്കുന്നതിന് മുമ്പാണ് കല്ലറയില്‍ സ്ലാബിട്ട് മൂടിയതെന്ന് സംശയമുര്‍ത്തുന്നതാണിത്.

പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.