വിവാഹ ദിവസം വരനെ വധുവിന്റെ കാമുകനും സംഘവും മർദിച്ചു കൊന്നു. കൊള്ളയടിക്കിടെ ഉണ്ടായ കൊലപാതകമെന്ന് വരുത്തി തീർക്കാനുള്ള ശ്രമവും അക്രമികൾ നടത്തി.
ഹരിയാനയിലെ ബല്ലാബാഗിലെ സോതെയ് ഗ്രാമത്തിലാണ് സംഭവം.
|
24കാരനായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 17നായിരുന്നു സംഭവം. വിവാഹം നിശ്ചയിച്ചതിന് പിന്നാലെ മകനെ ഒരാൾ ഭീഷണിപ്പെടുത്തിയതായും നടന്നത് മോഷണ ശ്രമത്തിന് ഇടയിലുള്ള കൊലപാതകമല്ലെന്നും ആരോപിച്ച് പിതാവ് പോലീസിൽ പരാതി നൽകിയതോടെയാണ്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗൗരവിന്റെ പ്രതിശ്രുത വധുവിന്റെ മുൻ കാമുകനായ സൗരവ് ആണ് അറസ്റ്റിലായത്.
വിവാഹ വേദിയിലേക്ക് എത്തിയാൽ കൊലപ്പെടുത്തുമെന്ന് സൗരവ് ഭീഷണിപ്പെടുത്തുകയും ഇതിന് പിന്നാലെ ഗൗരവ് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ കേസ് പോലീസ് ഇടപെട്ട് രമ്യതയിലാക്കി.
എന്നാൽ വിവാഹ ദിവസം ഉച്ചയോടെ കാറിൽ പോവുകയായിരുന്ന ഗൗരവിനെ അഞ്ചംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. തോക്ക് ചൂണ്ടി യുവാവിനെ കാറിൽ നിന്ന് ഇറക്കിയ ശേഷം ബേസ്ബോൾ ബാറ്റും ഇരുമ്പ് വടികളും ഉപയോഗിച്ചു മർദിച്ചു. വിവാഹ നിശ്ചയ സമയത്ത് പ്രതിശ്രുത വധുവിന്റെ വീട്ടുകാർ സമ്മാനിച്ച സ്വർണമാലയും മോതിരവും അടക്കമുള്ള ആഭരണങ്ങളും സംഘം യുവാവിൽ നിന്ന് മോഷ്ടിച്ചിരുന്നു.
വീടിന് സമീപത്തെ റോഡിൽ നിന്നാണ് പരിക്കേറ്റ നിലയിൽ ഗൗരവിനെ വീട്ടുകാർ കണ്ടെത്തിയത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നിയമാനുസൃതമല്ലാത്ത സംഘം ചേർന്നുള്ള ആക്രമണം എന്ന വകുപ്പായിരുന്നു അക്രമികൾക്കെതിരെ ചുമത്തിയത്. യുവാവ് മരിച്ചതോടെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അക്രമത്തിൽ പ്രതിശ്രുത വധുവിനും പങ്കുണ്ടെന്നാണ് മരിച്ച യുവാവിന്റെ പിതാവ് ആരോപിക്കുന്നത്. യുവാവിന്റെ ഫോട്ടോയും അഡ്രസും അടക്കമുള്ള വിവരം അക്രമി സംഘത്തിന് നൽകിയത് യുവതിയാണെന്നാണ് പിതാവ് ആരോപിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





