26
Nov 2024
Mon
26 Nov 2024 Mon
Gujarath ragging death

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ക്രൂരമായ റാഗിങ്ങിനിരയായ എംബിബിഎസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. 18 വയസ്സുള്ള അനില്‍ മെതാനിയയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ധാര്‍പൂര്‍ പാടാനിലെ ജിഎംഇആര്‍എസ് മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ഹോസ്റ്റലിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അനില്‍ ഉള്‍പ്പെടെയുള്ള ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നിര്‍ത്തിയെന്നാണ് ആരോപണം.

മുന്ന് മണിക്കൂര്‍ നിന്നതിനെ തുടര്‍ന്ന് തളര്‍ന്ന അനില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ വച്ചാണ് അന്ത്യം. മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നിര്‍ത്തിച്ചെന്ന് അനില്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് അനിലിന്റെ കുടുംബം താമസിക്കുന്നത്.

വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ കെ കെ പാണ്ഡ്യ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്തി സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.