മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോര്‍പ്പസില്‍ DGP ക്കും മലപ്പുറം SP ക്കും നോട്ടീസ്
|
കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്ന അച്ഛന്‍ അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഫൈനല്‍ സ്വീകരിച്ചു. എതിര്‍കക്ഷികളായ സംസ്ഥാന പൊലീസ് മേധാവി(DGP)ക്കും മലപ്പുറം എസ്.പി ക്കും നോട്ടീസ് അയച്ചു. ഈ മാസം 16 ഹര്‍ജി വീണ്ടും പരിഗണിക്കും. മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് അശോകന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.
ഏതാനും ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവര്‍ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നുമാണ് അശോകന്റെ ആരോപണം. തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ ഇസ്ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്യുകയും ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയപ്രശ്‌നത്തിലേക്ക് നീണ്ടത്. പിന്നീട് സുപ്രീം കോടതിയാണ് ഇരുവരുടെയും വിവാഹം ശരിവെച്ചത്.
അതേസമയം, അശോകന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെ അച്ഛന്‍ ഹിന്ദുത്വ സംംഘടനകളുടെ ആയുധമാവുകയാണെന്ന് ചണ്ടിക്കാട്ടി ഹാദിയ സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയിരുന്നു.





