27
Dec 2023
Tue
27 Dec 2023 Tue

ഡോ. ഹാദിയയെ കാണാനില്ലെന്ന അച്ഛന്‍ അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മതംമാറി വിവാഹം കഴിക്കുകയും ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ നിയമയുദ്ധം നടത്തുകയും ചെയ്ത ഡോ.ഹാദിയയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അനു ശിവരാമന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഏതാനും ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹാദിയയെ മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഹര്‍ജിയിലെ ആരോപണം.

തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആയിരിക്കെയാണ് അഖില ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയാത്. ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതോടെയാണ് വിഷയം നിയമ പ്രശ്‌നത്തിലേക്ക് നീണ്ടത്. അതേസമയം, അശോകന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെ അച്ഛന്‍ ഹിന്ദുത്വ സംംഘടനകളുടെ ആയുധമാവുകയാണെന്ന് ചണ്ടിക്കാട്ടി ഹാദിയ സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയിരുന്നു.