കാസർകോട്: സംസ്ഥാനത്ത് ഹർത്താലിന്റെ പേരിൽ പിണറായി സർക്കാർ തിടുക്കത്തിൽ അന്യായമായി ജപ്തി നടപടികൾ സ്വീകരിച്ചത് സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. ഹർത്താലിന് അഞ്ചുമാസം മുമ്പ് ആർഎസ്എസുകാരാൽ കൊല്ലപ്പെട്ട ആളുടെ വസ്തുവകകൾ ജപ്തി ചെയ്തനടപടി ഇതിന് ഉദാഹരണമാണ്.
|
കൊല്ലപ്പെട്ടയാളെയും പ്രവാസികളെയും ഹർത്താലിൽ പങ്കെടുക്കാത്തവരെയും ഉൾപ്പെടുത്തി ലിസ്റ്റ് തയ്യാറാക്കിയത് ആർക്കു വേണ്ടിയാണെന്ന് പറയാൻ സർക്കാർ ബാധ്യസ്ഥരാണ്. പൗരൻ്റ ജീവിക്കാനുള്ള അവകാശത്തെയാണ് ഇവിടെ നിഷേധിക്കുന്നത്. നീതി നിഷേധിക്കപ്പെടുന്നവർക്കായുള്ള സമരത്തിൽ എല്ലാ വിഭാഗം ജനങ്ങളും ജനാതിപത്യ പരമായി പ്രതിഷേധിക്കണമെന്നും. ഇടത് സർക്കാരിന്റെ ഇരട്ടത്താപ്പ് നിലപാട് സംഘ്പരിവാർ സർക്കാരിന്റെ ബുൾഡോസർ രാജിനെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
അന്യായമായ ജപ്തി ‘ഇടത് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ’ എസ്ഡിപിഐ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം വിദ്യാനഗർ കലക്ടറേറ്റ് ജങ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം മഞ്ജുഷ മാവിലാടം, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി, ജില്ലാ സെക്രട്ടറി സവാദ് സിഎ, എൻയു അബ്ദുൽസലാം സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇഖ്ബാൽ ഹൊസങ്കടി, ഖമറുൽ ഹസീന, ജില്ലാ ഖജാഞ്ചി ആസിഫ് ടി ഐ, ജില്ലാ സെക്രട്ടറി ഖാദർ അറഫ, ജില്ലാ ജനറൽ സെക്രട്ടറി മുനീർ എ.എച്ച്, ജില്ലാ സെക്രട്ടറി അഹ്‌മദ് ചൗക്കി സംസാരിച്ചു.



