08
Jan 2023
Sat
08 Jan 2023 Sat

കാ​സ​ർ​ഗോ​ഡ് കു​ഴി​മ​ന്തി ക​ഴി​ച്ച് 19കാരി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കാ​സ​ർ​ഗോ​ഡ് ത​ല​ക്ലാ​യി സ്വ​ദേ​ശി അ​ഞ്ജു​ശ്രീ പാ​ർ​വ​തിയുടെ മ​രണത്തെ തുടർന്ന് നടപടി.

ജനുവരി ഒ​ന്നിനാ​ണ് അ​ത്ക​ത്ത് ബെ​യി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ റൊ​മ​ൻ​സി​യ ഹോ​ട്ട​ലി​ൽ നി​ന്ന് ഓ​ൺ​ലൈ​നാ​യി കു​ഴി​മ​ന്തി വാങ്ങി പെൺകുട്ടി കഴിച്ചത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​ക്ക് അ​സ്വ​സ്ഥ​ത അനുഭവപ്പെടുകയും കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയുമായിരുന്നു. നില വഷളായതോടെ മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിക്കുകയും ചികിൽസയിലിരിക്കെ മരിക്കുകയുമായിരുന്നു.