28
Apr 2024
Tue
28 Apr 2024 Tue
heat wave in kerala

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത തുടരുന്നു. കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയത്. 24 മണിക്കൂര്‍ കൂടി സമാന സാഹചര്യമാണ് ഉണ്ടാകുക. ( Heatwave risk continues in Kerala; 24 hours vigilance is required )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്നറിയിപ്പുള്ള ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ പ്രത്യേക ജാഗ്രത വേണമെന്നു കലാവസ്ഥാ വിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാധാരണയേക്കാള്‍ നാല് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും. പാലക്കാട് ജില്ലയിലെ ഉയര്‍ന്ന താപനില 41ഡിഗ്രി സെല്‍ഷ്യസും തൃശൂര്‍ 40, കൊല്ലം 39 ഡിഗ്രി സെല്‍ഷ്യസുമാണ്.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളും കനത്ത ചൂട് അനുഭവപ്പെടും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം
നിലവിലെ കാലാവസ്ഥാ സാഹചര്യം പൊതുസമൂഹം പ്രതീക്ഷിക്കാത്തതും അനുഭവമില്ലാത്തതുമായതിനാല്‍ നല്ല ശ്രദ്ധ വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി അംഗം ശേഖര്‍ കുര്യാക്കോസ്. സാധാരണയായി ഉണ്ടാകാറുള്ള ചൂടിനെപ്പോലെ ഇതിനെ സമീപിച്ചാല്‍ മരണം വരെ സംഭവിക്കാം. എന്നാല്‍ സൂക്ഷ്മതയോടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ഇതും നമുക്ക് അതിജീവിക്കാനാകുമെന്നും ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

11 മണി മുതല്‍ മൂന്ന് മണി വരെയുള്ള വെയില്‍ കൊള്ളാതിരിക്കണം. പ്രത്യേകിച്ച് ഓറഞ്ച് അലേര്‍ട്ട് ഉള്ള പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. മറ്റുള്ളിടത്ത് കുട ഉപയോഗിക്കാമെങ്കിലും കഴിയുന്നതും പുറത്തിറങ്ങുന്നത് ഒഴിവാക്കണം.