27
Jul 2024
Sat
27 Jul 2024 Sat
Kerala Rain Updates: Heavy rain today, will continue for five more days; Orange in two places, yellow in seven places

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. (Heavy rains in the Kerala for the next five days; Orange alert in three districts ) അതിശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുന്‍നിര്‍ത്തി കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് ചൊവ്വാഴ്ച വരെ വിലക്കേര്‍പ്പെടുത്തി.

അടുത്ത മണിക്കൂറുകളില്‍പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതെസമയം കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം നിലമ്പൂര്‍ ആഢ്യന്‍പാറ പുഴയ്ക്ക് അക്കരെ കുടുങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി.ആഢ്യന്‍പാറ പവര്‍ഹൗസ് കാണാന്‍ എത്തിയ ചുങ്കത്തറ സ്വദേശികളായ ആറംഗ സംഘത്തിലെ മൂന്ന് പേരാണ് പുഴക്ക് അക്കരെ പന്തീരായിരം വനത്തില്‍ കുടുങ്ങിയത്.

ചുങ്കത്തറ സ്വദേശികളായ ഷഹല്‍, അര്‍ഷിദ്, അനസ് എന്നിവരാണ് പുഴക്കക്കരെ വനത്തില്‍ കുടുങ്ങിയത്. വനത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴപെയ്തതോടെ പെട്ടെന്നുണ്ടായ മലവെള്ളപാച്ചിലാണ് ഇവര്‍ ഒറ്റപ്പെട്ടത്. രാത്രി 8.30-ഓടെയാണ് ഇവരെ ഇക്കരെയെത്തിച്ചത്. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന മനേഖലയിലാണ് ഇവര്‍ കുടുങ്ങിയത്.