22
Nov 2023
Thu
22 Nov 2023 Thu

യു.എസ് മുന്‍ വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിഞ്ചര്‍ അന്തരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: നൊബേല്‍ സമ്മാന ജേതാവും അമേരിക്കന്‍ മുന്‍ സേറ്റ് സെക്രട്ടറിയുമായ ഹെന്റി കിസിന്‍ജര്‍ (100 വയസ്സ്) അന്തരിച്ചു. വിയയ്റ്റാനം യുദ്ധം അവസാനിപ്പിച്ച പാരീസ് ഉടമ്പടിരൂപം നല്‍കുന്നവരില്‍ ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഹെന്റിക്ക് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 1973ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. കണക്ടിക്കട്ടിലെ വസതിയിലായിരുന്നു അന്ത്യം.

രണ്ട് അമേരിക്കന്‍ പ്രസിഡന്റുമാരുടെ കാലത്ത് സ്‌റ്റേറ്റ് സെക്രട്ടറിയായി ഹെന്റി കിസിന്‍ജര്‍ പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷം നടന്നത്. നൂറാം വയസിലും മരണംവരെ രാഷട്രീയരംഗത്തും മറ്റും നിറസാന്നിധ്യമായിരുന്നു ഹെന്റി. ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണിയെക്കുറിച്ച് അമേരിക്കന്‍ സെനറ്റിന് മുന്‍പാകെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലായില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.

വിയറ്റ്‌നാമില്‍ നിന്നുള്ള യുഎസ് പിന്മാറ്റത്തിലും ചൈനയുമായി ബന്ധം സ്ഥാപിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചയാളാണ്. അതേസമയം, വിയറ്റ്‌നാം യുദ്ധത്തിലടക്കമുള്ള ഇടപെടലിന്റെ പേരിലും ലാറ്റിനമേരിക്കയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഏകാധിപതികള്‍ക്കുള്ള പിന്തുണയുടെ പേരിലും വിമര്‍ശനവും ഏറ്റുവാങ്ങി. യുദ്ധക്കൊതിയനാണെന്ന തരത്തിലും വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 1973ലാണ് സമാധാന നേബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത്. ആ വര്‍ഷം വിയ്റ്റ്‌നാം നേതാവായ ഡക് തോയ്ക്കും സംയുക്തമായാണ് നേബേല്‍ സമ്മാനം ലഭിച്ചത്. ഹെന്റിക്ക് നേബേല്‍ സമ്മാനം നല്‍കിയത് വലിയ വിവാദമായി. അതിന് പിന്നാലെ നേബേല്‍ കമ്മറ്റിയിലെ രണ്ടംഗങ്ങള്‍ രാജിവക്കുകയും ചെയ്തു.

1970 കളില്‍, റിച്ചര്‍ഡ് നിക്‌സന്റെ കീഴില്‍ സ്‌റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുമ്പോള്‍ ലോകത്തെ മാറ്റിമറിച്ച പല സംഭവങ്ങളിലും നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ ഹെന്റിയുടെ പങ്ക് ശ്രദ്ധേയമാണ്. ചൈനയുമായുള്ള നയതന്ത്രബന്ധം തുറക്കല്‍, യുഎസ് സോവിയറ്റ് യൂണിയന്‍ ചര്‍ച്ചകള്‍, ഇസ്രയേല്‍ ഉള്‍പ്പടെ അറബ് രാജ്യങ്ങളുമായുള്ള ബന്ധം വിപൂലികരിക്കല്‍ തുടങ്ങിയവയെല്ലാം എല്ലാം ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.

1923ല്‍ ദക്ഷിണ ജര്‍മനിയിലാണ് കിസിഞ്ചറുടെ ജനനം. നാസി വേട്ടയെ തുടര്‍ന്ന് 1938ല്‍ കുടുംബസമേതം അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. 1943ല്‍ യു.എസ് പൗരത്വം ലഭിക്കുകയും മൂന്നു വര്‍ഷത്തോളം സൈന്യത്തിന്റെ ഭാഗമാകുകയും ചെയ്തു. 1969ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ആണ് അദ്ദേഹത്തെ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത്. പിന്നീട് വിദേശകാര്യ സെക്രട്ടറിയുമായി.50 വയസുകാരിയായ നാന്‍സി മാഗിന്നസ് കിസിഞ്ചര്‍ ആണ് ഭാര്യ. ആദ്യ വിവാഹത്തില്‍ രണ്ടു മക്കളും അഞ്ചു പേരമക്കളുമുണ്ട്.