15
Oct 2024
Fri
15 Oct 2024 Fri
Hezbollah

ബൈറൂത്ത്: കരയുദ്ധത്തില്‍ ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി ഹിസ്ബുല്ല. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ ഇസ്രായേല്‍ കരയാക്രമണത്തിനിടെ ഇതുവരെ 55 ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുല്ല അറിയിച്ചു. 500ലധികം സൈനികര്‍ക്കു പരിക്കേറ്റു. ഇന്നലെ മാത്രം അഞ്ച് സൈനികരെയാണ് കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഇസ്രായേലുമായുള്ള പോരാട്ടം പുതിയ തീവ്രമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. അത് വരും ദിവസങ്ങളില്‍ വ്യക്തമാകും’ -ഹിസ്ബുല്ല വ്യക്തമാക്കി. ഇസ്രായേലിന്റെ ഏത് തരത്തിലുള്ള ആക്രമണവും നേരിടാന്‍ തയാറാണ്. റോക്കറ്റാക്രമണം കൂടുതല്‍ ശക്തമായി തുടരും.

അടുത്തിടെ നടന്ന പോരാട്ടത്തില്‍ 20 ഇസ്രായേലി മെര്‍ക്കാവ ടാങ്കുകളും നാല് സൈനിക ബുള്‍ഡോസറുകളും രണ്ട് നിരീക്ഷണ ഡ്രോണുകളും നശിപ്പിച്ചതായും ഹിസ്ബുല്ല അറിയിച്ചു.

ALSO READ: വയനാട്ടില്‍ മൈക്കിലൂടെ ബാങ്ക് വിളിക്കുന്നതിന് വിലക്ക്; ആരാധനാലയങ്ങള്‍ക്ക് പോലീസിന്റെ നോട്ടീസ്

ഇന്നലെ ലബനാനില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഹിസ്ബുല്ല ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സൈനികര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്.

മേജര്‍ ഒഫെക് ബച്ചാര്‍, ക്യാപ്റ്റന്‍ എലാദ് സിമാന്‍, സ്‌ക്വാഡ് ലീഡര്‍ എല്‍യാഷിഫ് ഐറ്റന്‍ വിഡെര്‍, സ്റ്റാഫ് സെര്‍ജന്റ് യാകോവ് ഹിലേല്‍, യെഹുദാഹ് ദ്രോറര്‍ യഹാലോലം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ അറിയിച്ചു.

ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടത്.വധിക്കപ്പെട്ടത്. മറ്റൊരു ഓഫിസര്‍ക്കും രണ്ട് സൈനികര്‍ക്കും ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ദക്ഷിണ ലബനാനില്‍ നടന്ന ആക്രമണത്തിലാണ് ഇസ്രായേലിന് ശക്തമായ തിരിച്ചടി നേരിട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈന്യം അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.