ബെയ്‌റൂത്ത്; ഇസ്രായേലിലെ പ്രധാന നഗരങ്ങളായ തെല്‍ അവീവിലും ഹൈഫയിലും ഹിസ്ബുല്ലയുടെ ശക്തമായ മിസൈലാക്രമണം.(Hezbollah fires medium-range rockets on Israel for the ‘first time’) ഹൈഫയിലെ സ്റ്റെല്ല മേരീസ് നാവിക താവളവും തെല്‍ അവീവിന് സമീപത്തെ ഗ്ലിലോത്ത് സൈനിക താവളവും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
|
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതെന്യാഹുവിന്റെ വസതി സ്ഥിതി ചെയ്യുന്ന സീസെറ നഗരത്തിന് സമീപം മിസൈല്‍ പതിച്ചതിന്റെ ദൃശ്യങ്ങളും ഹിസ്ബുല്ല പുറത്തുവിട്ടിട്ടുണ്ട്. ഇതാദ്യമായി ശക്തി കൂടിയ മധ്യദൂര മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണം.
തുടര്‍ച്ചയായ മിസൈല്‍ വര്‍ഷത്തെ തുടര്‍ന്ന് തെല്‍ അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.
ALSO READ: ഹമാസ്, ഹിസ്ബുല്ല നേതാക്കളെ ഭീകരവാദികളെന്ന് വിളിച്ച് സൗദി ചാനല്‍; കടുത്ത പ്രതിഷേധം
നിരവധി കെട്ടിടങ്ങളും കാറുകളും ആക്രമണത്തില്‍ തകര്‍ന്നതായാണ് റിപോര്‍ട്ട്. എന്നാല്‍, ആളപായമുണ്ടോ എന്ന കാര്യം വ്യക്തമല്ല.
ഇസ്രായേലുമായുള്ള പോരാട്ടത്തില്‍ തങ്ങള്‍ യുദ്ദതന്ത്രം മാറ്റുന്നതായി കഴിഞ്ഞയാഴ്ച്ച ഹിസ്ബുല്ല പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ശേഷി എന്താണെന്ന് ഇസ്രായേലിനെ അറിയിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്റെ തുടക്കമാണ് മീഡിയം റേഞ്ച് മിസൈലുകളുടെ ഉപയോഗം.
മിസൈല്‍ വര്‍ഷിച്ച് മിനിറ്റുകള്‍ക്കകം തന്നെ ഹൈഫയിലും തെല്‍ അവീവിലും അപകട സൈറണുകള്‍ മുഴങ്ങി. തുടര്‍ച്ചയായ ബോംബിങ് നടത്തിയിട്ടും ഹിസ്ബുല്ലയുടെ ആക്രമണ ശേഷി തകര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇന്നത്തെ മിസൈല്‍ ആക്രമണം തെളിയിക്കുന്നത്.
ALSO WATCH


