ഭുവനേശ്വര്‍: രാജ്യത്ത് ക്രിസ്ത്യാനികൾക്കും ക്രിസ്ത്യൻ ആഘോഷങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണം തുടരുന്നു. ഒഡീഷയിൽ നിന്നാണ് ഏറ്റവും ഒടുവിലത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിന് രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും തീവ്ര ഹിന്ദുത്വ വാദികൾ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് അവശരാക്കി.
|
ഒഡീഷയിലെ ജാജ്പൂരില്‍ ആണ് സംഭവം നടന്നത്. ദേവസേന എന്ന ഹിന്ദുത്വസംഘടനയാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മധ്യ വയസ്സുള്ള സ്ത്രീകളെയും പുരുഷനെയും കെട്ടിയിട്ട് തല്ലുന്നതും ഇത് കണ്ട് ചിലർ ജയ് ശ്രീ രാം വിളിക്കുന്നതും കാണാം.
On December 25th, in #Jajpur, #Odisha, a #Hindutva group called #DevaSena, along with other villagers, tied two women to a tree and harassed them for celebrating #Christmas, accusing them of promoting religious conversion. pic.twitter.com/DXswbiaOL1
— BIO Saga (@biosagain) December 28, 2024
ചെറിയകുട്ടികള്‍ ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടത്തിനിടയില്‍വച്ചാണ് ആക്രമണം. പിന്നീട് പോലിസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ദളിതരെ മതപരിവർത്തനം ചെയ്യിക്കുന്ന ലോബിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഇവരെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഞങ്ങള്‍ 24 മണിക്കൂറും ഭക്ഷണത്തിനും വീടിനും വേണ്ടി പോരാട്ടം നടത്തുമ്പോള്‍, ഇവർ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സംഘത്തിലെ നേതാവ് പറയുന്നതും വീഡിയോയിൽ കേള്‍ക്കാം. എന്നാല്‍ മതംമാറ്റവുമായി ബന്ധമില്ലെന്നും ആഘോഷങ്ങളില്‍ പങ്കെടുക്കുക മാത്രമാണ് ഉണ്ടായതെന്നും സ്ത്രീകള്‍ മറുപടി പറയുനന്നു.
. കഴിഞ്ഞദിവസം മേഘാലയയിലെ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ അതിക്രമിച്ച് കയറി ഹിന്ദുത്വവാദികള്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തില്‍ എപിഫനി ചര്‍ച്ചില്‍ കഴിഞ്ഞദിവസമാണ് സംഭവം.





