കോഴിക്കോട്: ഏഷ്യയിലെ പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ടൂര്‍ ഡിവിഷനായ അല്‍ഹിന്ദ് ഹോളിഡേയ്‌സ് വിനോദസഞ്ചാരികള്‍ക്കായി ടൂര്‍ പാക്കേജുകള്‍ പരിചയപ്പെടുത്താനും ആകര്‍ഷണീയമായ നിരക്കില്‍ ബുക്ക് ചെയ്യാനുമായി ഒരുക്കിയ ഹോളിഡേ എക്‌സ്‌പോക്ക് തുടക്കമായി. കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ രവീന്ദ്രന്‍ സി വി ഉദ്ഘാടനം നിര്‍വഹിച്ചു.
|
ഹരീന്ദ്രനാഥ് ഇ പി(ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അക്കാദമി), പി കെ ബാപ്പു ഹാജി(വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്), രതീഷ്(ചെയര്‍മാന്‍, എംആര്‍ബി), ഷെവലിയര്‍ സി ഇ ചാക്കുണ്ണി(മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ്), എംപിഎം മുബഷിര്‍(അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍), നൂറുദ്ദീന്‍ അഹമ്മദ്(കോര്‍പറേറ്റ് ഡയറക്ടര്‍, അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്), ബിജു വര്‍ഗീസ്(ഡയറക്ടര്‍, അല്‍ഹിന്ദ് ഹോളിഡേയ്‌സ്), റീജ്യനല്‍ മാനേജര്‍മാരായ യാസര്‍ മുണ്ടോടന്‍, ഷബീര്‍, സഹദേവന്‍(വൈസ് പ്രസിഡന്റ്, അല്‍ ഹിന്ദ് അക്കാദമി), മനോജ് തമ്പാന്‍(റീജ്യനല്‍ വൈസ് പ്രസിഡന്റ്, അല്‍ ഹിന്ദ് അക്കാദമി), മുഷ്താഖ്, അഫ്‌സല്‍ അബ്ദുല്‍ റഷീദ്(സിഒഒ, എവിഎസ്), ചിത്ര, റെക്‌സിന്‍, ഷെഫീഖ്, നജീബ് നടുത്തൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.
കോഴിക്കോട് കോംട്രസ്റ്റ് ഹോസ്പിറ്റലിനു സമീപം അല്‍ ഹിന്ദ് അക്കാദമി കാംപസില്‍ നടക്കുന്ന എക്‌സ്‌പോ ചൊവ്വാഴ്ച വരെ തുടരും. രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയാണ് എക്‌സ്‌പോ. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഏറ്റവും മികച്ച നിരക്കിലും സൗകര്യത്തിലും സന്ദര്‍ശിക്കാനുള്ള പാക്കേജുകള്‍ ലഭ്യമാണ്. 3900 രൂപ മുതല്‍ ആരംഭിക്കുന്ന പാക്കേജുകള്‍, 29900 രൂപ മുതല്‍ മലേഷ്യ പാക്കേജ്, സ്‌പോട്ട് ബുക്കിങ് ചെയ്യുന്നവര്‍ക്ക് 10000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്.
ഹോളിഡേ എക്‌സ്‌പോ സന്ദര്‍ശിക്കുന്നവര്‍ക്ക് ലക്കി ഡ്രോ വഴി നിരവധി ടൂര്‍ പാക്കേജുകളും വിമാനടിക്കറ്റുകളും സമ്മാനമായി ലഭിക്കുന്നതാണ്. കൂടാതെ ഓരോ ദിവസവും എക്‌സ്‌പോ സന്ദര്‍ശിക്കുന്നവര്‍ക്കായി നടത്തുന്ന ബമ്പര്‍ ലക്കി ഡ്രോയില്‍ അന്താരാഷ്ട്ര വിമാനടിക്കറ്റുകള്‍, ടൂര്‍ പാക്കേജുകള്‍, റിസോര്‍ട്ട് സ്‌റ്റേ, സൗദി ടൂറിസം പാക്കേജ് തുടങ്ങിയവ സൗജന്യമായി നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496 002544.





