|
വില്ലുപുരം: തമിഴ്‌നാട്ടിലെ അന്‍ബു ജോതി ആശ്രമത്തിലെ അന്തേവാസികള്‍ക്ക് കൊടും പീഡനം. ആശ്രമത്തിലെ അന്തേവാസികള്‍ക്ക് മയക്ക് മരുന്ന് നല്‍കി ബലാത്സംഗം ചെയ്യുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ആശ്രമത്തിലെ 15ഓളം അന്തേവാസികള്‍ കഴിഞ്ഞ ദിവസം രക്ഷപ്പെട്ട് പുറത്ത് വന്നതോടെയാണ് പീഡനം പുറം ലോകം അറിയുന്നത്. ജനല്‍ചില്ലകള്‍ തകര്‍ത്താണ് അന്തേവാസികള്‍ പുറത്തെത്തിയത്. 15 വര്‍ഷത്തോളമായി ആശ്രമം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആശ്രമം ഉടമ അന്‍ബു ജോതി ഉള്‍പ്പെടെ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. നാല് പേര്‍ക്കെതിരേ കൂടി കേസ്സെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. അറസ്റ്റിലായവരില്‍ അന്‍ബു ജോതിയുടെ ഭാര്യയും ഉള്‍പ്പെടും. അന്തേവാസികളുടെ വിവരങ്ങളെ കുറിച്ച് യാതൊരു റെക്കോഡും ആശ്രമത്തില്‍ ഇല്ല. ആശ്രമത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





