28
Aug 2023
Sun
28 Aug 2023 Sun

കോഴിക്കോട്: ഭാര്യയുടെ കൈകാലുകള്‍ തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കണിമംഗലം സ്വദേശി ബഹാവുദ്ദീന്‍ അല്‍ത്താഫിനെയാണ് കോഴിക്കോട് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബഹാവുദ്ദീന്‍ അല്‍ത്താഫെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യക്കൊപ്പം താമരശേരിയില്‍ വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് 19കാരിയും രണ്ടു മാസം ഗര്‍ഭിണിയുമായ ഭാര്യയെ പ്രതി ക്രൂരമായി മര്‍ദിച്ചത്. തടഞ്ഞുവച്ച് മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്. പ്രതിയെ താമരശേരി കോടതി റിമാന്‍ഡ് ചെയ്തു.

അതേസമയം, പരിക്കേറ്റ ഭാര്യ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയെ ക്രൂരമായാണ് ബഹാവുദ്ദീന്‍ മര്‍ദിച്ചതെന്ന് ഭാര്യയുടെ സഹോദരി പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ബഹാവുദ്ദീന്‍ ഭാര്യയുടെ മുടി മുറിച്ചുമാറ്റുകയും ചെയ്തു.

കൈ കാലുകള്‍ തല്ലിയൊടിച്ചപ്പോള്‍ ഗര്‍ഭിണിയായതിനാല്‍ എക്‌സറെ എടുക്കാന്‍ സാധിച്ചില്ല. മര്‍ദിക്കുന്ന സമയത്ത് ഭര്‍ത്താവിന്റെ സഹോദരി അടുത്തുണ്ടായിട്ടും തടഞ്ഞില്ലെന്നും അവര്‍ ആരോപിച്ചു