27
Jun 2024
Sat
27 Jun 2024 Sat
rahul wayanad t siddhiq

കോഴിക്കോട്: രണ്ട് മണ്ഡലങ്ങളിലും ജയിച്ച രാഹുല്‍ ഗാന്ധി റായ് ബറേലി നിലനിര്‍ത്തി വയനാട്ടിലെ ലോക്സഭാംഗത്വം രാജിവയ്ക്കുമെന്ന് സൂചന. ( If Rahul leaves, who will be in Wayanad? The demand for Muslim representation is getting stronger ) ഇതോടെ വയനാട്ടിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രിയങ്ക ഗാന്ധിയുടെയും കെ. മുരളീധരന്റെയും പേരുകള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുസ്ലിം പ്രാതാനിധ്യം പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. മണ്ഡലത്തിലെ ജനസംഖ്യയില്‍ പകുതിയോളം വരുന്ന മുസ്ലിം സാന്നിധ്യവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളിലെ മുസ്ലിം പ്രാതിനിധ്യക്കുറവും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. 2009ലും 2014ലും എം.ഐ ഷാനവാസ് പ്രതിനിധീകരിച്ച മണ്ഡലമാണിത്. 2019ല്‍ ടി.സിദ്ദീഖിനെ പ്രഖ്യാപിച്ചെങ്കിലും അവസാന ഘട്ടത്തില്‍ രാഹുലിന് വേണ്ടി ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.

ഇത്തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആകെ മുസ്ലിംകള്‍ 24 പേര്‍ മാത്രമാണ്. ജനസംഖ്യയുടെ 20 ശതമാനത്തിലേറെ വരുന്ന മുസ്ലിംകള്‍ക്ക് 543 അംഗ സഭയില്‍ ആകെയുള്ള പ്രാതിനിധ്യം 4.4 ശതമാനം മാത്രം. കഴിഞ്ഞ സഭയില്‍ 27 മുസ്ലിം എംപിമാരുണ്ടായിരുന്നത് വീണ്ടും കുറഞ്ഞു.

നൂറോളം എംപിമാര്‍ വിജയിച്ച കോണ്‍ഗ്രസില്‍ ആകെ ഏഴുപേര്‍ മാത്രമാണ് മുസ്ലിംകള്‍. കേരളത്തില്‍ 16 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വടകരയില്‍ മാത്രമാണ് മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ഇതില്‍ വിജയിച്ചത് 14 പേരാണ്. നായര്‍ (അഞ്ച്) ക്രിസ്ത്യന്‍ (നാല്) ഈഴവ (രണ്ട് ), പട്ടികജാതി വിഭാഗം (ഒന്ന്) എന്നിങ്ങനെയാണ് സാമൂദായികമായ കണക്ക്.

2024 ലെ പൊതു തെരഞ്ഞെടുപ്പിന് വേണ്ടി ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം, കേരളത്തില്‍ വോട്ടര്‍മാരില്‍ 35 ശതമാനം മുസ്ലിംകളാണ്, 18 ശതമാനം ക്രിസ്ത്യാനികള്‍, 47 ശതമാനം ഹിന്ദുക്കള്‍. മുസ്ലിം വോട്ടര്‍മാര്‍ ഒന്നടങ്കം ഇക്കുറി കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മത്സരിച്ചത്, 93 സീറ്റുകളിലാണ്. അതില്‍ 30 സീറ്റ് നായര്‍ സമുദായത്തിന് കൊടുത്തു, 25 സീറ്റ് ക്രിസ്ത്യന്‍ സമുദായത്തിന് ബാക്കി വരുന്ന 38 സീറ്റുകളാണ് ജനസംഖ്യയുടെ 70 ശതമാനം വരുന്ന മുസ്ലിം-ഈഴവ-ദലിത് വിഭാഗങ്ങള്‍ക്കായി മാറ്റിവച്ചത്. ഈ അസമത്വം ഒഴിവാക്കിയില്ലെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് യുഡിഎഫിന് തന്നെയാണ് തിരിച്ചടിയാവുകയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.