30
Jan 2023
Sun
30 Jan 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടീം ഇന്ത്യ പുതുചരിത്രം എഴുതി. ഏകദിന ക്രിക്കറ്റിലെ ഒരു ടീമിന്റെ ഏറ്റവും വലിയ ജയമെന്ന റെക്കോഡാണ് ഇന്ത്യ നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 317 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയതോടെയാണ് റെക്കോഡ് സ്വന്തമാക്കിയത്. 391 റണ്‍സ് പിന്തുടരാനിറങ്ങിയ ശ്രീലങ്കയെ 22 ഓവറില്‍ 73 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാക്കി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും രണ്ട് വീതം വിക്കറ്റ് നേടി. മൂന്ന് ജയങ്ങളോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.
നേരത്തെ ടോസ് ലഭിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് നേടിയത്. കോഹ്‌ലിയും (166), ശുഭ്മാന്‍ ഗില്ലും (116) ചേര്‍ന്നാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. രോഹിത്ത് ശര്‍മ്മ 42 ഉം ശ്രേയസ് അയ്യര്‍ 38ഉം റണ്‍സ് നേടി.

ഏകദിനത്തിലെ താരത്തിന്റെ 46ാം സെഞ്ചുറിയാണ്. 85 പന്തിലാണ് താരം സെഞ്ചുറി നേടിയത്. 110 പന്തുകള്‍ നേരിട്ട കോഹ്ലി 166 റണ്‍സുമായി പുറത്താവാതെ നിന്നു. 13 ഫോറും എട്ട് സിക്സറുകളുമടങ്ങിയതാണ് കോഹ്ലിയുടെ ഇന്നിങ്സ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 49 സെഞ്ചുറികള്‍ എന്ന റെക്കോഡിനരികെ എത്തിയിരിക്കുകയാണ് . നേരത്തെ നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക