14
Jan 2026
Wed
14 Jan 2026 Wed
pataya transgender attack

പട്ടായയില്‍ ഇന്ത്യക്കാരനെ ലൈംഗിക തൊഴിലാളികളായ ട്രാന്‍സ്ജെന്‍ഡറുകള്‍ വളഞ്ഞിട്ട് മര്‍ദിച്ചു. ലൈംഗിക തൊഴിലാളിയുമായി പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്. ഡിസംബര്‍ 27ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

52 വയസ്സുകാരനായ ഇന്ത്യന്‍ ടൂറിസ്റ്റിനാണ് മര്‍ദനം ഏറ്റതെന്നാണ് ലഭിക്കുന്ന വിവരം. പൊതുവഴിയില്‍ വച്ചാണ് ഇയാളെ കാറില്‍ നിന്ന് വലിച്ചിറക്കി ട്രാന്‍സ്ജെന്‍ഡറുകള്‍ മര്‍ദിച്ചത്. മുഖത്തും തലയിലും പരുക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ: പണം വാങ്ങിയ ശേഷം സെക്‌സ് നിരസിച്ച ട്രാന്‍സ്ജന്‍ഡറെ കൊന്ന് നാടുവിടാന്‍ ശ്രമിച്ച വിദേശി പിടിയില്‍

അടുത്തിടെ പട്ടായയില്‍ ഇന്ത്യക്കാരായ ടൂറിസ്റ്റുകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. മിക്ക സംഭവങ്ങളിലും ലൈംഗികത്തൊഴിലാളികളുമായുള്ള തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിക്കുന്നത്. 2025 സെപ്റ്റംബറിലും ഇന്ത്യക്കാരന്‍ പട്ടായയില്‍ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഒക്ടോബറില്‍ മൂന്ന് യുവതികള്‍ രണ്ട് ഇന്ത്യക്കാരെ ആക്രമിച്ച് പണം കവരുന്ന സംഭവുമുണ്ടായി.