ഇരുപതുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി യുഎസില്‍ കൊല്ലപ്പെട്ടു. വനത്തില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലായിരുന്നു മൃതദേഹം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലക്കാരനും ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ അഭിജിത് പരുചുരി ആണ് കൊല്ലപ്പെട്ടത്.
|
അഭിജിതിനെ കാണാനില്ലെന്ന കൂട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തവെയാണ് മൃതദേഹം കണ്ടെത്തിയത്. അഭിജിത്തിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നായിരുന്നു പൊലീസ് സംഘം വനത്തിലെത്തിയത്.
പണത്തിനും ലാപ്‌ടോപ്പിനും വേണ്ടിയാണ് അഭിജിത്തിനെ കൊന്നതെന്നാണ് അധികൃതരുടെ നിഗമനം. അതേസമയം യൂനിവേഴ്‌സിറ്റി കാംപസിലെ മറ്റു വിദ്യാര്‍ഥികളുമായി അഭിജിത്ത് വഴക്കിലേര്‍പ്പെട്ടിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പരുചുരി ചക്രാധര്‍-ശ്രീലക്ഷ്മി ദമ്പതികളുടെ ഏകമനായിരുന്നു അഭിജിത്. വിദേശത്തു പോയി പഠിക്കണമെന്ന മകന്റെ ആഗ്രഹത്തിന് എതിരായിരുന്ന മാതാവ് ശ്രീലക്ഷ്മി മകന്റെ ഭാവിയോര്‍ത്ത് പിന്നീട് ഇതിന് സമ്മതം മൂളുകയായിരുന്നുവെന്ന് കുടുംബവൃത്തങ്ങള്‍ പറഞ്ഞു. അഭിജിത്തിനെ മൃതദേഹം ആന്ധ്രയിലെത്തിച്ചു സംസ്‌കരിക്കും.


