24
Jul 2025
Mon
24 Jul 2025 Mon
infant loses five fingers due to medical error and commission orders 34 lakh compensation

ചികില്‍സാപ്പിഴവ് മൂലം നവജാത ശിശുവിന്റെ വലതുകൈയിലെ അഞ്ചുവിരലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ചികില്‍സാച്ചലെവായ 23.65 ലക്ഷം രൂപയും നഷ്ടപരിഹാരമായി 10 ലക്ഷയും കുട്ടിയുടെ കുടുംബത്തിന് നല്‍കാന്‍ ആശുപത്രിക്കും ചികില്‍സിച്ച ഡോക്ടര്‍ക്കും നിര്‍ദേശം നല്‍കി ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഗരത്തിലെ സ്വകാര്യ ആശുപത്രിക്കും ഇവിടുത്തെ ഗൈനക്കോളജിസ്റ്റുമാണ് തുക കുട്ടിയുടെ കുടുംബത്തിനു നല്‍കേണ്ടത്. രോഗിയുടെ സമ്മതം വാങ്ങാതെ ഗര്‍ഭാശയത്തെ താങ്ങിനിര്‍ത്തുന്നതിനായി ജനനേന്ദ്രിയത്തിനുള്ളില്‍ സിലിക്കോണ്‍ വളയം സ്ഥാപിച്ചതിലൂടെ ഗര്‍ഭസ്ഥശിശു മാസം തികയാതെ പ്രസവിച്ചുവെന്നു ചെന്നൈ നോര്‍ത്ത് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കണ്ടെത്തി. ഇതിനു പുറമേ കുട്ടിയുടെ കൈയിലെ കോശങ്ങള്‍ നശിക്കുന്നതിനും ഇതു കാരണമായി. ഇതോടെ അഞ്ചുവിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു.

വന്ധ്യതാ ചികില്‍സയ്ക്കു വിധേയമായാണ് കുട്ടിയുടെ അമ്മ ഗര്‍ഭംധരിച്ചത്. 22 മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചികില്‍സാപ്പിഴവ് സംഭവിച്ചതും 24ാം ആഴ്ചയില്‍ കുഞ്ഞ് ജനിച്ചതും. കുഞ്ഞിന് നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ഇവിടെ വച്ചു തന്നെ കോശങ്ങള്‍ നശിക്കുന്ന ലക്ഷണങ്ങള്‍ കാണുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അഞ്ചുവിരലുകള്‍ മുറിച്ചുമാറ്റിയത്.

ALSO READ: പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍