15
Apr 2023
Tue
15 Apr 2023 Tue

തിരുവനന്തപുരം: എലത്തൂരില്‍ വച്ച് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ സമഗ്രവും സത്യസന്ധവുമായ അന്വേഷണത്തിലൂടെ നിജസ്ഥിതി പുറത്തുകൊണ്ടു വരണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ഏപ്രില്‍ രണ്ടിന് നടന്ന അക്രമത്തില്‍ പത്ത് ദിവസം പിന്നിട്ടിട്ടും ഇതു സംബന്ധിച്ച ദുരൂഹതകള്‍ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെയിന്‍ തീവച്ച സംഭവത്തില്‍ പൊതുസമൂഹത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ഉയരുന്നുണ്ട്. കേരളത്തില്‍ സാമുദായിക ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയം നേട്ടം കൈവരിക്കാനും അതുവഴി അധികാരത്തില്‍ കയറിക്കൂടാമെന്നുമുള്ള സംഘപരിവാര ആസൂത്രണം ഇതിന്റെ പിന്നില്‍ ഉണ്ടോ എന്ന് അന്വേഷിക്കണം. അതോടൊപ്പം അടിസ്ഥാനരഹിതവും അപകടകരവുമായ തരത്തില്‍ വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന ഡിജിപിയുടെ നിര്‍ദ്ദേശം നടപ്പാക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി പി റഫീഖ്, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ അഡ്വ. എ കെ സ്വലാഹുദ്ദീന്‍, അഷ്റഫ് പ്രാവച്ചമ്പലം, അന്‍സാരി ഏനാത്ത് സംസാരിച്ചു.