15
Apr 2026
Sat
15 Apr 2026 Sat
Iran executes atomic energy agency worker for spying for Mossad

ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനു വേണ്ടി ചാരപ്പണിയെടുത്ത ആണവോര്‍ജ ഏജന്‍സി ജീവനക്കാരനെ ഇറാന്‍ തൂക്കിലേറ്റി. മെഹ്ദി ഫാരിദ് എന്നയാളെയാണ് ബുധനാഴ്ച പുലര്‍ച്ചെ ഇറാന്‍ വധശിക്ഷയ്ക്കു വിധേയമാക്കിയത്. മൊസാദുമായി ഓണ്‍ലൈന്‍ മുഖേനയാണ് ഇയാള്‍ ബന്ധം പുലര്‍ത്തിവന്നിരുന്നത്. നിര്‍ണായക വിവരങ്ങളാണ് ഇയാള്‍ മൊസാദിന് ഇത്തരത്തില്‍ കൈമാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023ല്‍ ഫാരിദിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ കോടതി 10 വര്‍ഷത്തെ തടവിന് വിധിച്ചു. എന്നാല്‍ പുനര്‍വിചാരണയില്‍ ചാരവൃത്തിക്കുറ്റം തെളിഞ്ഞതോടെ ഫാരിദിന് വധശിക്ഷ വിധിക്കുകയായിരുന്നു.
അതിനിടെ ഈ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഇര്‍ഫാന്‍ കിയാനിയെന്നയാളെയും തൂക്കിലേറ്റി. ഇര്‍ഫാന്റെ വധശിക്ഷ സുപ്രിംകോടതിയും ശരിവച്ചതോടെയാണ് ഇയാളെ തൂക്കിലേറ്റിയത്.

ഏപ്രില്‍ മാസമാദ്യം രണ്ടുപേരുടെ വധശിക്ഷയും ഇറാന്‍ നടപ്പാക്കിയിരുന്നു. ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ സൈനികകേന്ദ്രങ്ങളില്‍ കയറാന്‍ ശ്രമിച്ചതിനും പള്ളിക്കു തീയിട്ടതിനുമാണ് ഇരുവരെയും തൂക്കിലേറ്റിയത്.

ALSO READ: നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി