ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷമാകുന്ന പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥലങ്ങൡലേക്കു മാറ്റുന്നു. തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി നിരന്തരമായി ഇടപെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
|
ചില വിദ്യാര്‍ഥികളെ എംബസിയുടെ മേല്‍നോട്ടത്തില്‍ ഇറാനിലെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്നതായും അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇറാന്റെ ഏറ്റവും പുതിയ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഹൈഫയില്‍ കാണാതായിരുന്ന മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചതോടെയാണിത്. ഇസ്രായേല്‍ ആര്‍മി റേഡിയോ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ മധ്യ ഇസ്രായേലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതോടെ ഇറാന്റെ തിരിച്ചടിയില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 കവിഞ്ഞു. 300ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ മിസൈല്‍ ആക്രമണം കാര്യമായ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു.
അതേസമയം, പ്രകോപനമില്ലാതെ ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 224 ആയി. ഇതില്‍ 70ഓളം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി സൈനിക ജനറല്‍മാരും ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.


