20
Apr 2024
Sun
20 Apr 2024 Sun
iran israel war

തെഹ്‌റാന്‍: സിറിയയിലെ കോണ്‍സുലേറ്റ് ആക്രമിച്ചതിന് ശക്തമായി തിരച്ചടി തുടങ്ങി ഇറാന്‍. ഇസ്രായേയിലേക്ക് ഡസന്‍ കണക്കിന് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ച് ആക്രമണം. ഇസ്രായേലിനെതിരേ ഓപറേഷന്‍ ട്രൂ പ്രോമിസ് (സത്യ വാഗ്ദാനം) എന്ന പേരില്‍ ആക്രമണം ആരംഭിച്ചതായി ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് സ്ഥിരീകരിച്ചു. എന്നാല്‍, തെല്‍അവീവിലെയും ജറുസലേമിലെയും ആകാശത്ത് ഇറാന്‍ ആക്രമണത്തെ പ്രതിരോധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ( Iran launches air attack on Israel, with drones ‘hours’ away )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാഴ്ച്ച മുമ്പ് സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് റവല്യൂഷനറി ഗാര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തിയ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് ഇറാന്‍ ആക്രമണത്തോട് പ്രതികരിച്ചു കൊണ്ട് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹാഗരി പറഞ്ഞു. ഏത് സാഹചര്യത്തെയും നേരിടാന്‍ സൈന്യം സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തങ്ങളുടെ വ്യോമപാത താല്‍ക്കാലികമായി അടച്ചതായി ഇറാഖ്, ജോര്‍ദാന്‍, ലബ്‌നാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ അറിയിച്ചു.