24
Apr 2025
Mon
24 Apr 2025 Mon
US President Donald Trump Iranian Leader Sayyed Ali Khamenei

അമേരിക്കന്‍ ആക്രമണ ഭീതി നില്‍ക്കേ അയല്‍രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്. (Iran warns neighbors against US use of their airspace for attacks )തങ്ങളെ ആക്രമിക്കാന്‍ വ്യോമപാത തുറന്നുകൊടുക്കുന്ന രാജ്യങ്ങളെ ശത്രുവായി കണക്കാക്കുമെന്ന് കുവൈത്ത്, യുഎഇ, ഖത്തര്‍, തുര്‍ക്കി, ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

whatsapp അമേരിക്കയ്ക്ക് വ്യോമപാത അനുവദിച്ചാല്‍ ശത്രുവായി കണക്കാക്കും; അയല്‍ രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമേരിക്കയെ സഹായിക്കുന്ന നടപടിക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സായുധ സേനയോട് അതീവ ജാഗ്രതയോടെ നിലയുറപ്പിക്കാന്‍ പരമോന്നത നേതാവ് അലി ഖാംനഇ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഗസയിലും ലബ്‌നാനിലുമുള്ള ഇറാന്റെ അധിനിവേശം, യമനിലെ യുഎസ് ആക്രമണം, സിറിയയിലെ ഭരണ മാറ്റം തുടങ്ങി മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കുമെന്ന് അമേരിക്കയും ഇസ്രായേലും കഴിഞ്ഞ ദിവസങ്ങളില്‍ സൂചന നല്‍കിയിരുന്നു.

ALSO READ: മുണ്ടൂരില്‍ കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ചു; അമ്മയ്ക്ക് പരിക്ക്

മറ്റ് രാജ്യങ്ങള്‍ക്കെതിരേ ആക്രമണം നടത്താന്‍ തങ്ങളുടെ മണ്ണ് അനുവദിക്കില്ലെന്ന് കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇറാന്‍ സ്‌റ്റേറ്റ് മീഡിയ റിപോര്‍ട്ട് ചെയ്തു. അതേസമയം, ഇറാന്റെ മുന്നറിയിപ്പ് ഔദ്യോഗികമായി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയ്ക്ക് ഒരുക്കമല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഒമാന്റെ മധ്യസ്ഥതയില്‍ പരോക്ഷ ചര്‍ച്ചയാകാമെന്നാണ് ഇറാന്റെ നിലപാടെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

ഭീഷണിപ്പെടുത്തിയുള്ള ചര്‍ച്ച നടക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. യുദ്ധത്തിന്റെ വഴി സ്വീകരിച്ചാല്‍ മേഖലയിലെ യുഎസ് താവളങ്ങളും സൈന്യവും തങ്ങളുടെ ആക്രമണ പരിധിയിലായിരിക്കുമെന്ന മുന്നറിയിപ്പും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കഴിഞ്ഞയാഴ്ച്ച നല്‍കിയിരുന്നു.