
ഉത്തര ഗസയില്‍ പോരാളികളുടെ ശക്തമായ ചെറുത്ത് നില്‍പ്പില്‍ അധിനിവേശ സൈനികര്‍ക്ക് കനത്ത നാശനഷ്ടം.(Israel announces 4 soldiers killed in Gaza) ശനിയാഴ്ച്ച നാല് ഇസ്രായേലി സൈനികരെ പോരാളികള്‍ കൊലപ്പെടുത്തി. ആറുപേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഗസയില്‍ കടന്നുകയറ്റം നടത്തിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 402 ആയതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.
![]() |
|
സര്‍ജന്റ് മേജര്‍ അലക്‌സാണ്ടര്‍ ഫെഡോറെങ്കോ(37), സ്റ്റാഫ് സര്‍ജന്റ് ഡാനില ദിയാകോവ്(21), സര്‍ജന്റ് യഹാവ് മായാന്‍(19), സര്‍ജന്റ് എലിയാവ് അസുതകര്‍(19) എന്നിവരാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ബെയ്ത്ത് ഹാനൂനില്‍ അക്രമം നടത്തുകയായിരുന്ന സൈനികരെ ലക്ഷ്യമിട്ട് പോരാളികള്‍ നടത്തിയ സ്‌ഫോടനത്തിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. ആദ്യം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷമായിരുന്നു സ്‌ഫോടനം.
ജബലിയയിലെയും ബെയ്ത്ത് ലാഹിയയിലെയും അതിക്രമങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ബെയ്ത്ത് ഹാനൂനിലാണ് അധിനിവേശകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ബുധനാഴ്ച്ച മൂന്ന് സൈനികരെ പോരാളികള്‍ വിധിച്ചിരുന്നു. ബെയ്ത്ത് ഹാനൂനില്‍ തന്നെയായിരുന്നു ഇതും. സൈനിക ടാങ്ക് ബോംബ് വച്ച് തകര്‍ത്താണ് ഇത്രയും പേരെ കൊലപ്പെടുത്തിയത്. നാല് ദിവസത്തിനകം ഏഴ് സൈനികരാണ് ഇവിടെ കൊല്ലപ്പെട്ടത്. അതിന് രണ്ട് ദിവസം മുമ്പ് മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.