29
Nov 2024
Wed
29 Nov 2024 Wed
Israel-Hezbollah ceasefire comes into effect

ഇസ്രായേല്‍-ഹിസ്ബുല്ല വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി. ബുധന്‍ പുലര്‍ച്ചെ നാലു മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. യുഎസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 14 മാസം നീണ്ട ഏറ്റുമുട്ടലിനാണ് ഇതോടെ അറുതിയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

60 ദിവസത്തിനുള്ളില്‍ ഇസ്രായേല്‍ സേന ദക്ഷിണ ലബനാനില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങുമെന്നാണ് കരാര്‍. ലിടാനി നദിയുടെ തെക്ക് അയ്യായിരത്തോളം ട്രൂപ്പുകളെ ഇസ്രായേല്‍ വിന്യസിക്കും. ദക്ഷിണ ലബനാനില്‍ നിന്ന് ഹിസ്ബുല്ല സേനയും പിന്‍വാങ്ങും. ഇസ്രായേലിന്റെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ കടന്നുകയറി ആക്രമണം നടത്തുകയും നിരവധി പേരെ ബന്ദികളാക്കി കൊണ്ടുവരികയും ചെയ്ത സംഭവത്തിനു ശേഷം ഇസ്രായേല്‍ ഗസയ്ക്കു നേരെയും ലബനാനു നേരെയും ആക്രമണം കടുപ്പിച്ചിരുന്നു.

ദക്ഷിണ ലബനാനിലെയടക്കമുള്ള ഇസ്രായേല്‍ ആക്രമണത്തെ ഹിസ്ബുല്ല അതേനാണയത്തില് തിരിച്ചടിക്കുകയായിരുന്നു. ഹിസ്ബുല്ല മേധാവിയെയടക്കം വധിക്കാന്‍ ഇസ്രായേലിനായെങ്കിലും ഹിസ്ബുല്ലയുടെ പോരാട്ടത്തെ ഇല്ലാതാക്കാന്‍ ഇസ്രായേലിന് കഴിഞ്ഞിരുന്നില്ല. ഹമാസിനൊപ്പം ഹിസ്ബുല്ലയും ആക്രമണം വ്യാപിച്ചതോടെ വടക്കന്‍ ഇസ്രായേലില്‍ നിന്നടക്കം അറുപതിനായിരത്തോളം ജൂതന്‍മാര്‍ക്ക് പ്രദേശം വിട്ടുപോവേണ്ടി  വന്നിരുന്നു.

ഗസയിലും ദക്ഷിണ ലബനാനിലും ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുന്നതിനു പുറമേ ഇസ്രായേല്‍ നഗരങ്ങളില്‍ നിരവധി സിവിലിയന്‍മാരും കൊല്ലപ്പെടുന്നത് തുടര്‍ക്കഥയായതോടെയാണ് ഇസ്രായേല്‍ വെടിനിര്‍ത്തലിന് സന്നദ്ധത പ്രകടിപ്പിച്ചത്. അതേസമയം തങ്ങള്‍ അറിയിക്കാതെ ദക്ഷിണ ലബനാനിലേക്ക് ജനങ്ങള്‍ മടങ്ങിവരരുതെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ അറബിക് ഭാഷാ വക്താവ് കേണല്‍ അവിചായ് അഡാരി അറിയിച്ചു.