17
Sep 2024
Fri
17 Sep 2024 Fri
Israel warns residents after hisbollah retaliation

ലബനാനില്‍ നടത്തിയ പേജര്‍, വാക്കിടോക്കി സ്‌ഫോടനത്തിനു തിരിച്ചടിയായി ഹിസ്ബുല്ല നടത്തുന്ന ആക്രമണങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അപായ മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍. ബോംബ് ഷെല്‍റ്ററുകള്‍ക്ക് സമീപം നിലയുറപ്പിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നുമാണ് ഇസ്രായേല്‍ സേന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന പേജര്‍, വാക്കിടോക്കി പൊട്ടിത്തെറികളില്‍ 37 പേരാണ് ലബനാനില്‍ കൊല്ലപ്പെട്ടത്. 2931 പേരാണ് പരിക്കുകളോടെ ചികില്‍സയില്‍ കഴിയുന്നത്. ആക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹിസ്ബുല്ല കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഇസ്രായേല്‍ ഏറ്റെടുത്തിട്ടില്ല.

അപ്പര്‍ ഗലീലി, അധിനിവേശ ഗോലന്‍ കുന്നുകളിലും താമസിക്കുന്ന ഇസ്രായേലികളോട് ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങുന്നതും കൂടിച്ചേരുന്നതും ഒഴിവാക്കണമെന്നുമാണ് സൈന്യം നിര്‍ദേശിച്ചിരിക്കുന്നത്. ഹിസ്ബുല്ല കഴിഞ്ഞദിവസം തന്നെ ഇസ്രായേലിനു നേരെ ഡ്രോണാക്രമണത്തിനു തുടക്കം കുറിച്ചിരുന്നു. ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.