18
May 2024
Tue
18 May 2024 Tue
Israeli forces take control of Rafah crossing

ഗസാ സിറ്റി: വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ തുടരുന്നതിനിടയില്‍ ഗസാ നിവാസികള്‍ക്കു നേരെ തുരു തുരാ ബോംബിട്ട് ഇസ്രായേല്‍. ഈജിപ്തുമായുള്ള റഫാ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ ഏറ്റെടുത്തു. ( Israel’s war on Gaza live: Israeli forces take control of Rafah crossing )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തറും ഈജിപ്തും മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചിരുന്നു. എന്നാല്‍, റഫയിലെ സൈനിക നീക്കം തുടരാനാണ് ഇസ്രായേല്‍ തീരുമാനം. ഇസ്രായേല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതാണ് കരാറിലെ നിബന്ധനകളെന്നാണ് പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവിന്റെ നിലപാട്. എങ്കിലും കൂടതല്‍ ചര്‍ച്ചകള്‍ക്കായി കെയ്‌റോയിലേക്ക് പ്രതിനിധികളെ അയക്കുമെന്നും നെതന്യാഹു അറിയിച്ചിരുന്നു.

പതിനായിരക്കണക്കിന് ഫല്‌സ്തീനികള്‍ അഭയം പ്രാപിച്ചിട്ടുള്ള റഫയില്‍ ഇസ്രായേല്‍ കരയാക്രമണം നടത്തിയാല്‍ വന്‍ ദുരന്തമാവും ഉണ്ടാവുകയെന്ന് യുന്‍ എജന്‍സികളും അന്താരാഷ്ട്ര സന്നദ്ധത സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, റഫയിലേക്ക് കര യുദ്ധത്തിന് വന്നാല്‍ ഇസ്രായേല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. സൈന്യത്തെ നേരിടാന്‍ പോരാളികള്‍ പൂര്‍ണ സജ്ജരാണെന്നും ഹമാസ് അറിയിച്ചു.

ഒക്ടോബര്‍ 7ന് ശേഷം ഇസ്രായേല്‍ ഗസയില്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെയായി 34,789 പേര്‍ കൊല്ലപ്പെടുകയും 78,204 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,139 പേരാണ് ഇസ്രായേലില്‍ കൊല്ലപ്പെട്ടത്. നിരവധി പേരെ ഹമാസ് ബന്ധിക്കളാക്കുകയും ചെയ്തിരുന്നു.