ലൈംഗികാതിക്രമ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജനതാ ദള്‍ എംപി പ്രജ്വല്‍ രേവണ്ണ ഇന്ന് അര്‍ധരാത്രിക്ക് ശേഷം ബെംഗളൂരുവില്‍ തിരിച്ചെത്തിയേക്കും. പ്രജ്വല്‍ ജര്‍മനിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. മ്യൂണിക്കില്‍ നിന്നാണ് ഫ്ളൈറ്റ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കില്‍ നിന്ന് പുറപ്പെടുന്ന വിമാനം അര്‍ദ്ധരാത്രി 12.30 ന് ബെംഗളുരുവില്‍ എത്തും. പ്രജ്വലിനെ വിമാനത്താവളത്തില്‍ കസ്റ്റിഡിയിലെടുക്കാനാണ് പദ്ധതി. (JDS Leader On The Run In Sex Tapes Case Back Tonight? )
|
അതേ സമയം മ്യൂണിക്കില്‍ നിന്നുള്ള ടിക്കറ്റ് അവസാന നിമിഷം റദ്ദാക്കിയതായും റിപോര്‍ട്ടുകള്‍ വരുന്നുണ്ട്. നാല് ദിവസം മുമ്പ് ടിക്കറ്റ് റദ്ദാക്കിയെങ്കിലും പണം തിരിച്ചുവാങ്ങിയിട്ടില്ലെന്നും റീബുക്കിങിന് സാധ്യതയുണ്ടെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടി്ല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയോ ചെയ്യുന്നതുവരെ യാത്ര നീട്ടിയേക്കുമെന്നും സൂചനയുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടയിലാണ് ഹാസനില്‍ സ്ഥാനാര്‍ത്ഥിയായ പ്രജ്വല്‍ രേവണ്ണയുടെ നൂറുകണക്കിന് സെക്‌സ് വീഡിയോകള്‍ പുറത്തുവന്നത്. ഇത് ജെഡിഎസിനും സഖ്യ കക്ഷിയായ ബിജെപിക്കും കര്‍ണാടകയില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് കേസ് അന്വേഷണത്തിനായി എസ്‌ഐടിക്ക് രൂപം നല്‍കി. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ ബലാല്‍സംഗം, ലൈംഗിക പീഢം, നഗ്നതാ പ്രദര്‍ശനം തുടങ്ങി നിരവധി കേസുകളാണ് ചുമത്തിയിട്ടുള്ളത്.
ഇതിനിടെ പ്രജ്വലിന്റെ പിതാവ് എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഈ മാസം 13 ന് ബെംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. അഞ്ച് ലക്ഷം രൂപ പിഴയടക്കണം, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കേസ് തീരും വരെ മൈസൂരുവിലെ കെ ആര്‍ നഗറില്‍ പ്രവേശിക്കരുത് എന്നിവയാണ് ഉപാധികള്‍. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിലാണ് എച്ച ഡിരേവണ്ണയെ അറസ്റ്റ് ചെയ്തത്.
———
Also Watch