15
Jan 2026
Mon
15 Jan 2026 Mon
journalist shot killed in Bangladesh

രാഷ്ട്രീയ അസ്ഥിരത തുടരുന്ന ബംഗ്ലാദേശില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു. 45കാരനായ റാണാ പ്രതാപ് ആണ് കൊല്ലപ്പെട്ടത്. മണിറാംപുറില്‍ തിങ്കള്‍ വൈകീട്ട് ആറിനാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാം പ്രതാപിന് കോപാലിയ ബസാറില്‍ ഒരു ഐസ് ക്രീം ഫാക്ടറിയുണ്ടെന്നും തിങ്കളാഴ്ച വൈകീട്ട് മോട്ടോര്‍ ബൈക്കിലെത്തിയ സംഘം അദ്ദേഹത്തെ ഫാക്ടറിയുടെ പുറത്തേക്കുവിളിച്ചുവരുത്തിയ ശേഷം വെടിവച്ചുകൊല്ലുകയായിരുന്നു. ബൈക്കിലെത്തിയവര്‍ റാണാ പ്രതാപുമായി വാക്കേറ്റമുണ്ടാവുകയും പിന്നാലെ ആക്രമിച്ചുവെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
വെടിവച്ചതിനു ശേഷം അക്രമികള്‍ റാണാ പ്രതാപിന്റെ കഴുത്തറുത്തുവെന്ന് മോണിറാംപുര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് മുഹമ്മദ് റാസിയുല്ല ഖാന്‍ പറഞ്ഞു. അതേസമയം റാണാ പ്രതാപിനെതിരേ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്നും ഇദ്ദേഹം തീവ്രസംഘടനയുമായി സഹകരിച്ചിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ശനിയാഴ്ച ജനൈദിയ ജില്ലയില്‍ ഹിന്ദു സ്ത്രീയെ രണ്ടുപേര്‍ ബലാല്‍സംഗം ചെയ്തിരുന്നു. ഇതിനു ശേഷം ഇവരെ മരത്തില്‍ കെട്ടിയിടുകയും മുടി മുറിക്കുകയും ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ALSO READ: അബൂദബിയിലെ വാഹനാപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു